- ‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട് ‘ ; രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശം നടത്തി പിണറായി
- അത് ഞാനല്ല , ആ സംഭാഷണം എ.ഐ ആയിരിക്കാമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി ; മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി
- മൊജ്തബ ഖമേനി കോമയിൽ ? റിപ്പോർട്ടുകൾ പുറത്ത്
- റീസൈക്കിൾ സൈറ്റിൽ തീപിടിത്തം
- ഉയർന്ന് ഇന്ധനവില; പ്രതിഷേധ സമരം ആരംഭിച്ചു
- ‘എന്റെ മണ്ഡലത്തിലെ ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി വിഷമിക്കേണ്ട‘ ; യുഡിഎഫിന് 100 ൽ അധികം സീറ്റുകൾ ലഭിക്കുമെന്ന് വി ഡി സതീശൻ
- വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി
- ‘ എത്ര കമാൻഡർമാരെ വധിച്ചാലും , രാജ്യത്തിന്റെ സൈനിക ശക്തിയും പോരാളികളുടെ മനോവീര്യവും ദുർബലമാകില്ല ‘ ; മൊജ്തബ ഖമേനി
Author: Anu Nair
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വധഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര . ഇന്ത്യൻ പ്രദേശത്തേക്കുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മൊയ്ത്ര വിവാദപരമായ പരാമർശം നടത്തിയത്. “നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ലക്ഷക്കണക്കിന് കോടിക്കണക്കിന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും… അവർ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും നോക്കുന്നുണ്ടെങ്കിൽ… അവർ നമ്മുടെ ഭൂമി കൈയടക്കുന്നുണ്ടെങ്കിൽ.. ആദ്യം, അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വയ്ക്കണമെന്നും ഞാൻ പറയുന്നു,” മഹുവ മൊയ്ത്ര പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് പശ്ചിമ ബംഗാൾ എന്ന വസ്തുത സമ്മതിക്കാതെ, അനധികൃത കുടിയേറ്റത്തിന്റെ ഭീഷണിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമായി ചിത്രീകരിക്കാനായിരുന്നു മഹുവ മൊയ്ത്രയുടെ ശ്രമം. “ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയാത്ത ആഭ്യന്തര മന്ത്രാലയവും ആഭ്യന്തര മന്ത്രിയും… പുറത്തുനിന്നുള്ള ആളുകൾ ഇവിടെ വന്ന് നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ഇരയാക്കുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറയുകയാണ് .…
ന്യൂഡൽഹി : ആർഎസ്‌എസിനെയും, സർസംഘചാലക് മോഹൻ ഭാഗവതിനെയും പ്രശംസിച്ച് പ്രശസ്ത ഇസ്ലാമിക പണ്ഡിതനും, മുസ്ലീം ജമാഅത്തിന്റെ ദേശീയ അധ്യക്ഷനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി . ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണ് ആർ എസ് എസെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ഒരു മതത്തിന്റെയും അനുയായികളുടെ ഇത്രയും വലിയ സംഘടന ഇതുവരെ ഇന്ത്യയിൽ നിലവിൽ വന്നിട്ടില്ല. ഡോ. മോഹൻ ഭാഗവത് ഇന്ത്യയിലെ ഒരു മികച്ച വ്യക്തിത്വവും പണ്ഡിതനുമാണ് . രാജ്യത്ത് പോസിറ്റീവ് ചിന്താഗതി വളർത്തിയെടുത്ത് സമൂഹത്തെ ഒന്നിപ്പിക്കാൻ അദ്ദേഹം വിവിധ അവസരങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികൾക്കു കീഴിലും ക്ഷേത്രം അന്വേഷിക്കരുതെന്ന് താൻ ഒരിക്കൽ പറഞ്ഞിരുന്നു . ഇന്നലെ മോഹൻ ഭാഗവത് അതേ കാര്യം ആവർത്തിച്ചു. ഇതോടൊപ്പം, എല്ലാവരെയും കൂടെ കൊണ്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നടക്കുമ്പോൾ ഇന്ത്യ പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസിറ്റീവ് ചിന്താഗതി രാജ്യത്ത് വളർന്നുവരുന്ന ഹിന്ദു-മുസ്ലീം സംഘർഷം കുറയ്ക്കും . എല്ലാ സമുദായങ്ങളിലെയും…
തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എന്‍എസ്എസ് വൈ.പ്രസിഡന്റ് എന്‍.സംഗീത് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ‘ നായർ സർവീസ് സൊസൈറ്റിയ്ക്ക് സർക്കാരിൽ പൂർണ്ണവിശ്വാസമാണ് . അത് നിലനിർത്തിക്കൊണ്ട് ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇത്തരത്തിലുള്ള ആഗോളസംഗമം ശബരിമലയിലെ വികസനത്തിനും, ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും വേദിയാകും ‘ – സംഗീത് കുമാര്‍ പറഞ്ഞു. വിശ്വാസസംരക്ഷണമാണ് എൻ എസ് എസിന്റെ മുഖ്യ അജണ്ട . അക്കാര്യത്തിലെല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ തങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആചാരങ്ങളും , വിശ്വാസങ്ങളും സംരക്ഷിച്ച് കൊണ്ടാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നും സംഗീത് കുമാര്‍ പറഞ്ഞു. പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍എസ്എസ് സര്‍ക്കാരിന്…
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി തള്ളിയത് . അതേസമയം കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. അന്വേഷണ സംഘം അന്വേഷണം ശരിയായി നടത്തിയില്ലെന്നും, പക്ഷപാതപരമായ അന്വേഷണം നടത്തിയെന്നും, പ്രതികൾക്ക് അനുകൂലമായി രാഷ്ട്രീയ ക്രമീകരണങ്ങൾ നടത്തിയെന്നും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തുടക്കം മുതൽ അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്റെ 13 പിഴവുകളാണ് പ്രധാനമായും ഹർജിയിൽ ഉണ്ടായിരുന്നത്. പ്രതിയുടെ ഫോൺ കൃത്യമായി പരിശോധിച്ചില്ലെന്നും , പ്രശാന്തനും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും, ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ മാത്രമാണ്…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്ന കേസിൽ രാഹുലിന്‍റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്. സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന്‍ ആണ് ഒന്നാംപ്രതി. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ്…
തൃശൂർ : റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം . ഓഫീസിന്റെ ചുമരുകളിലും, പടികളിലും പ്രവർത്തകർ കരിഓയിൽ ഒഴിച്ചു . ഓഫീസിലെ കാറിൽ കൊടിയും നാട്ടി . ആക്രമത്തിൽ ചാനൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം . രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ സന്ദേശങ്ങൾ ചാനൽ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ രാഹുൽ എം എൽ എ സ്ഥാനം രാജിവച്ചാൽ റിപ്പോർട്ടർ ടിവി ആക്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഓഫീസിൽ അതിക്രമിച്ച് കയറി നാശം വരുത്തിയെന്നാണ് കേസ് . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ്…
ന്യൂഡൽഹി : ഇസ്ലാം പുരാതന കാലം മുതൽ ഇന്ത്യയിൽ ഉണ്ടെന്നും, ഭാവിയിലും നിലനിൽക്കുമെന്നും ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭഗവത് . ഇന്ത്യയിൽ ഇസ്ലാമിന് എപ്പോഴും ഒരു സ്ഥാനമുണ്ടാകുമെന്നും , ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണെന്നും അവരുടെ ആരാധനാ രീതി മാത്രമാണ് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പരസ്പര വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത് . ‘ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണ്… അതിനാൽ അവർക്കിടയിൽ ഐക്യത്തിന്റെ ചോദ്യമില്ല; അവരുടെ ആരാധനാ രീതി മാത്രമേ മാറിയിട്ടുള്ളൂ. നമ്മൾ ഇതിനകം ഒന്നാണ്. എന്താണ് മാറിയത്? ആരാധനാ രീതി മാത്രമേ മാറിയിട്ടുള്ളൂ; അത് ശരിക്കും എന്തെങ്കിലും വ്യത്യാസമുണ്ടാക്കുന്നുണ്ടോ?’ ‘ഇസ്ലാം പുരാതന കാലം മുതൽ ഇന്ത്യയിൽ ഉണ്ട്, ഇന്നും നിലനിൽക്കുന്നു, ഭാവിയിലും നിലനിൽക്കും. ഇസ്ലാം നിലനിൽക്കില്ല എന്ന ആശയം ഹിന്ദു തത്ത്വചിന്തയിലില്ല. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പരസ്പരം വിശ്വാസം ഉണ്ടായിരിക്കണം . ‘റോഡുകളും സ്ഥലങ്ങളും ‘ആക്രമണകാരികളുടെ’ പേരുകളിൽ ഇടരുത്. മുസ്ലീം…
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചവരിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് . സോഷ്യൽ മീഡിയയിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയും വെളിപ്പെടുത്തലുകൾ നടത്തിയ മൂന്ന് പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. മോശം അനുഭവങ്ങൾ ഉണ്ടായ സ്ത്രീകളെ കണ്ടെത്താനും ശ്രമിക്കും. അവരുടെ മൊഴികൾ രേഖപ്പെടുത്തിയതിനുശേഷം മാത്രമേ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് സാധുവാകൂ. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. ഇതുവരെ ലഭിച്ച ഒമ്പത് പരാതികളും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്തത് . നിർബന്ധിത ഗർഭഛിദ്രം ആരോപിച്ച് കേസെടുക്കണമെന്ന് ഹൈക്കോടതി അഭിഭാഷകൻ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു. ലഭിച്ച പരാതികൾ പോലീസ് മേധാവി പരിശോധിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് . ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശവും തേടിയിരുന്നു . രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന പരാതിയിൽ കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിന്റെ മൊഴി മ്യൂസിയം…
ടോക്കിയോ : ഏഴ് വർഷത്തിനു ശേഷം ജപ്പാന്റെ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി . ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സന്ദർശനം . “നമസ്‌തേ, കൊന്നിച്ചിവ, ജപ്പാൻ,” എന്നാണ് ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞത്. “ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാൻ എപ്പോഴും ഒരു പ്രധാന പങ്കാളിയാണ്. മെട്രോ റെയിൽ മുതൽ നിർമ്മാണം വരെ, സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷി ബന്ധങ്ങൾക്കപ്പുറം വ്യാപിക്കുമെന്നും സമാധാനപരവും സുസ്ഥിരവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ക്വാഡ് പോലുള്ള “ബഹുരാഷ്ട്രീയ, ബഹുമുഖ” ചട്ടക്കൂടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജപ്പാനിലെ ഇന്ത്യയുടെ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവെക്കുന്നതിനപ്പുറം പോകും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…
രുദ്രപ്രയാഗ് : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ മേഘവിസ്ഫോടനം . നിരവധി കുടുംബങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ തഹസിൽ ബസുകേദാർ പ്രദേശത്തിന് കീഴിലുള്ള ബഡെത്ത് ദുൻഗർ ടോക്കിലും ചമോലി ജില്ലയിലെ ദേവാൽ പ്രദേശത്തും മേഘവിസ്ഫോടനം മൂലം ചില കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് . പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചമോലി ജില്ലയിലെ ദേവാലിലെ മൊപാട്ട പ്രദേശത്ത് താരാ സിംഗും ഭാര്യയും ഉൾപ്പെടെ രണ്ട് പേരെ കാണാതായി. വിക്രം സിംഗ് , ഭാര്യ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അവരുടെ പശുത്തൊഴുത്തും തകർന്നു. ഏകദേശം 20 ഓളം മൃഗങ്ങൾ മണ്ണിനടിയിലായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിലും നാശനഷ്ടങ്ങളുണ്ടായി . തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) ഔദ്യോഗിക വസതി, കടകൾ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
