തൃശൂർ : റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം . ഓഫീസിന്റെ ചുമരുകളിലും, പടികളിലും പ്രവർത്തകർ കരിഓയിൽ ഒഴിച്ചു . ഓഫീസിലെ കാറിൽ കൊടിയും നാട്ടി . ആക്രമത്തിൽ ചാനൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി .
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം . രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ സന്ദേശങ്ങൾ ചാനൽ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ രാഹുൽ എം എൽ എ സ്ഥാനം രാജിവച്ചാൽ റിപ്പോർട്ടർ ടിവി ആക്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഓഫീസിൽ അതിക്രമിച്ച് കയറി നാശം വരുത്തിയെന്നാണ് കേസ് . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന് മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരായണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

