Author: Anu Nair

ഇൻഡോർ : റോഡുകളുടെയും, ലൈനുകളുടെയും പേര് ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ മാറ്റിയ കൗൺസിലർക്കെതിരെ അന്വേഷണം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം . ചന്ദൻ നഗർ പ്രദേശത്തെ കൗൺസിലറായ ഫാത്തിമ റഫീഖ് ഖാനാണ് റോഡുകളുടെയും ലെയ്‌നുകളുടെയും പേരുകൾ യാതൊരു അംഗീകാരമോ ഔദ്യോഗിക നടപടിക്രമമോ ഇല്ലാതെ മാറ്റിയത് . റിപ്പോർട്ടുകൾ പ്രകാരം, ഫാത്തിമ മാറ്റിയ പേരുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ പോലും സ്ഥാപിച്ചിരുന്നു. വിവരം മുനിസിപ്പാലിറ്റിയെ പോലും അറിയിച്ചിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ മുനിസിപ്പാലിറ്റി മേധാവി പുഷ്യമിത്ര ഭാർഗവിന്റെ ഔദ്യോഗിക നിർദ്ദേശത്തെത്തുടർന്ന് ബോർഡുകൾ നീക്കം ചെയ്തു. വാർഡ് -2 ൽ, റോഡുകളുടെയും ലെയ്‌നുകളുടെയും പേരുകൾ സക്കീന മൻസിൽ റോഡ്, റാസ ഗേറ്റ്, ഖ്വാജ റോഡ് എന്നിങ്ങനെ  മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുനിസിപ്പൽ അധികൃതർ മൂന്നംഗ സമിതിയെ രൂപീകരിച്ചു. ബോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഗതാഗത വകുപ്പിന്റെ വാക്കാലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉദ്ധരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബോർഡ് സ്ഥാപിക്കുന്നതിനായി കൗൺസിലർ ഫാത്തിമ ഖാൻ പ്രദേശത്തെ…

Read More

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട് . എന്നാൽ താരിഫ് തർക്കത്തിനിടെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാല് തവണ വിളിച്ചെന്നും, എന്നാൽ മോദി അദ്ദേഹത്തോട് സംസാരിക്കാൻ വിസമ്മതിച്ചുവെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സമീപ ആഴ്ചകളിൽ ട്രംപ് പ്രധാനമന്ത്രി മോദിയെ നാല് തവണ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് നിർജ്ജീവ സമ്പദ്‌വ്യവസ്ഥയാണ് ഉള്ളതെന്ന് പറഞ്ഞ് പരിഹസിച്ച ട്രംപിന്റെ ഈ അഭിപ്രായത്തിൽ പ്രധാനമന്ത്രി മോദി രോഷാകുലനാണെന്നും ജർമ്മൻ പത്രം പറയുന്നു. ഇതിനുശേഷം ട്രംപ് പ്രധാനമന്ത്രി മോദിയെ അനുനയിപ്പിക്കാൻ പലതവണ ശ്രമിച്ചുവെന്ന് ജർമ്മൻ പത്രം അവകാശപ്പെട്ടു. ഇന്ത്യ നിലവിൽ വളരെ ജാഗ്രതയോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ…

Read More

ഇസ്ലാമാബാദ് : പ്രവാചകനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രശസ്ത പാകിസ്ഥാൻ പുരോഹിതനും യൂട്യൂബർ എഞ്ചിനീയർ മുഹമ്മദ് അലി മിർസയെ പോലീസ് അറസ്റ്റ് ചെയ്തു.3.1 ദശലക്ഷത്തിലധികം യൂട്യൂബ് ഫോളോവേഴ്‌സുള്ള എഞ്ചിനീയർ മിർസയെ മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ (എംപിഒ) ഓർഡിനൻസ് പ്രകാരം 30 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കുകയും പിന്നീട് ജയിലിലേക്ക് മാറ്റുകയും ചെയ്തു. “സോഷ്യൽ മീഡിയയിൽ വൈറലായ” വിവാദ പരാമർശങ്ങൾക്ക് ഒരു മതവിഭാഗം നിയമനടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിനെ തുടർന്നാണ് പുരോഹിതന്റെ അറസ്റ്റ് എന്ന് പാക് മാധ്യമമം ഡോൺ റിപ്പോർട്ട് ചെയ്തു. ജെലം സിറ്റിയിലെ മെഷീൻ മൊഹല്ലയിൽ താമസിക്കുന്ന മിർസ, തന്റെ യൂട്യൂബ് ചാനലിലൂടെ മതത്തെയും സമൂഹത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നുണ്ട് . പലപ്പോഴും മതത്തെ പറ്റി തുറന്നുപറച്ചിലുകൾക്ക് പേരുകേട്ട അദ്ദേഹം കുറഞ്ഞത് നാല് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്, പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. മറ്റൊരു സമൂഹം പ്രവാചകൻ മുഹമ്മദിനെ ഒരു പ്രത്യേക പേരിൽ പരാമർശിച്ചതായി മിർസ പറഞ്ഞുവെന്നാണ് പരാതി . മിർസ…

Read More

ന്യൂഡൽഹി: ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ഉണ്ടായ കനത്ത മഴയും , വെള്ളപ്പൊക്കവും , മണ്ണിടിച്ചിലും . മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഒമ്പത് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു ജമ്മു-പത്താൻകോട്ട് ഹൈവേയിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് യാത്ര തിരിച്ചുവിട്ടു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനാൽ മണാലിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. ബഹുനില ഹോട്ടലും കടകളും ഒലിച്ചുപോയി. മണാലിയിലെ ഹൈവേയെയും സാരമായി ബാധിച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. ലേ-മണാലി റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ലോഡ് ചെയ്ത ട്രക്കും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഹിമാചലിൽ…

Read More

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് റിപ്പോർട്ടുകൾ അടുത്തിടെയാണ് വന്നത് . അതിനു പിന്നാലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച മനാഫ് ഒളിവിലാണെന്ന് വാർത്തകൾ വന്നിരുന്നു . ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് മനാഫ് . “ഞാൻ ഇപ്പോൾ ജയിലിലാണ്. കുറച്ച് ദിവസങ്ങളായി ഇതേ വാർത്തയാണ് വരുന്നത്. കേരളത്തിലെ ചില മാധ്യമങ്ങൾ എന്നെ ജയിലിലടയ്ക്കാൻ വന്നിട്ടുണ്ട്. എനിക്ക് ജീവപര്യന്തം തടവ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കൊലപാതകക്കുറ്റത്തിന് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടു. ഞാൻ ഇപ്പോൾ ജയിലിലാണ് “ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് . ‘ ഞാൻ ഇപ്പോൾ ജയിലിലാണെന്ന് ചില മാധ്യമങ്ങൾ പറയുന്നു. അൽ ജസീറ ചാനൽ കൊണ്ടുവന്നത് ഞാനാണെന്ന് അവർ പറയുന്നു. ഈ വിഷയത്തിൽ എനിക്ക് കോടിക്കണക്കിന് രൂപ ലഭിച്ചുവെന്ന് അവർ പറയുന്നു. അത് എവിടെ നിന്നാണ് വന്നതെന്ന് അവർ പറയുന്നില്ല. കർണാടക പോലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി അവർ പറയുന്നു. ഈ കാര്യം ഞാൻ കേരളത്തിലെ ജനങ്ങളെ അറിയിച്ചു. ഇത്രയും വലിയ ഒരു…

Read More

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് . പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘സിപിഎം പൗൾട്രി ഫാം’ എന്നെഴുതിയ ബോർഡും ക്ലിഫ് ഹൗസിന് സമീപം സ്ഥാപിച്ചു . പിണറായി വിജയൻ, എം മുകേഷ്, പി ശശി, കടകംപള്ളി സുരേന്ദ്രൻ കെ ബി ഗണേഷ് കുമാർ, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത് . പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ പോലീസ് തടഞ്ഞു. എന്നാൽ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശൻ പറഞ്ഞത് ‘സിപിഎം ഒരു കോഴി ഫാമാണ്’ എന്നാണ്. കേരളത്തിലേറ്റവും വലിയ ലൈംഗിക ആരോപണം നേരിടുന്ന യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐയും…

Read More

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആറ് മാസത്തെ ഭരണത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് വനിതാ യുഎസ് രാഷ്ട്രീയ വിദഗ്ദ്ധ. ട്രംപിനെ ഹിന്ദിയിൽ അധിക്ഷേപിച്ചാണ് യുഎസ് രാഷ്ട്രീയ വിദഗ്ദ്ധ കരോൾ ക്രിസ്റ്റീൻ ഫെയർ രംഗത്തെത്തിയത് . പാക്-ബ്രിട്ടീഷ് പത്രപ്രവർത്തകയുമായുള്ള തത്സമയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപിനെ വിവരമില്ലാത്തവൻ എന്നാണ് കരോൾ അഭിസംബോധന ചെയ്തത്. അഭിമുഖത്തിൽ, കരോൾ ക്രിസ്റ്റീൻ ഫെയർ ട്രംപിന്റെ ഭരണത്തിൽ വളരെയധികം അസ്വസ്ഥയാണെന്നും തുറന്ന് പറഞ്ഞു . “എന്നിലെ ശുഭാപ്തിവിശ്വാസി ഉദ്യോഗസ്ഥവൃന്ദം അത് കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്നിലെ അശുഭാപ്തിവിശ്വാസി പറയുന്നത് ആറ് മാസമേ ആയിട്ടുള്ളൂ, ഇയാളുമായി നമുക്ക് നാല് വർഷം പൂർത്തിയാക്കണം എന്നാണ് . “ അവർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയെക്കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല . നിർഭാഗ്യവശാൽ, ട്രംപ് ഭരണകൂടത്തിലെ പല ഉദ്യോഗസ്ഥരും അവരുടെ മേഖലയിൽ അത്ര വിദഗ്ദ്ധരല്ല . നമ്മുടെ ഉദ്യോഗസ്ഥവൃന്ദം എങ്ങനെയുള്ളതാണെന്ന് ഓരോ അമേരിക്കക്കാരനും ഓർമ്മിക്കേണ്ടിവരും. വിദേശകാര്യ വകുപ്പിലെ…

Read More

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അവന്തിക വിഷ്ണുവിനെതിരെ ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന രാജു . രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സത്യമില്ലെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് അന്നയുടെ പരാമർശം. കൊച്ചിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, അവന്തികയ്ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും അവന്തികയുമായി അടുപ്പമുള്ളവരുമായി സംസാരിച്ചതിന് ശേഷം തനിക്ക് ഇത് മനസ്സിലായെന്നും അവർ പറഞ്ഞു ‘രാഹുൽ മാങ്കൂട്ടത്തിലിനോട് തനിക്ക് ക്രഷുണ്ടെന്ന് അവന്തിക എന്നോട് പറഞ്ഞിരുന്നു. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനോടും അവർക്ക് ക്രഷുണ്ടായിരുന്നു. ജോലി അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തി പലരിൽ നിന്നും അവർ പണം തട്ടിയിരുന്നു. രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നു. 50,000 രൂപ വാങ്ങി നിരവധി കേസുകൾ അവർ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. നാല് വർഷം മുമ്പ് കോട്ടയത്തെ പോലീസ് സ്റ്റേഷനിൽ അവർ നാല് കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിൽ അവർ പണം കൈപ്പറ്റി. രാഹുലിന്റെ പ്രതിച്ഛായ…

Read More

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർദ്ധിപ്പിച്ചു. ബോണസ് 500 രൂപയും ഉത്സവബത്ത 250 രൂപയുമാണ് വർദ്ധിപ്പിച്ചത് . ഇതോടെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. സർവീസ് പെൻഷൻകാരുടെ ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിക്കുന്നവർക്കും ഉത്സവബത്ത ലഭിക്കും. എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് നൽകും. പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്കുള്ള അഡ്വാൻസ് 6,000 രൂപയായിരിക്കും. കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അലവൻസ് 250 രൂപ വർദ്ധിപ്പിച്ചു.

Read More

ന്യൂഡൽഹി : തദ്ദേശീയ ഉൽപ്പന്നങ്ങൾ സ്വീകരിക്കാനും  പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മാത്രമല്ല, ദേശസ്‌നേഹത്തിന്റെയും ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു . ആഗോള വ്യാപാര സംഘർഷങ്ങളുടെ ഇടയിലാണ് മോദിയുടെ ആഹ്വാനം. ‘ വിദേശ ഉൽപ്പന്നങ്ങളിൽ നിന്ന് ഭാരതീയർ അകന്നു നിൽക്കണം. വ്യാപാരികൾ അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് ഒരു വലിയ ബോർഡ് സ്ഥാപിക്കണം . അതിൽ ‘സ്വദേശി’ സാധനങ്ങൾ ഇവിടെ വിൽക്കുന്നുണ്ടെന്ന് എഴുതിയിരിക്കണം. ഉത്സവങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ അവ സ്വാശ്രയത്വത്തിന്റെ ആഘോഷം കൂടിയായിരിക്കണം. ഇന്ത്യയിൽ നിർമ്മിച്ചതും സ്വദേശിയുമായ വസ്തുക്കൾ വാങ്ങാൻ എല്ലാവരും ശ്രമിക്കണം. വ്യാപാരികൾ വിദേശ വസ്തുക്കൾ വിൽക്കരുത് .‘ – അദ്ദേഹം പറഞ്ഞു. നവരാത്രി, വിജയദശമി, ധന്തേരസ്, ദീപാവലി തുടങ്ങിയ വരാനിരിക്കുന്ന ഉത്സവങ്ങൾ കണക്കിലെടുത്താണ് മോദിയുടെ ഈ സന്ദേശം ചെറിയ ചുവടുവയ്പ്പുകൾ പോലും രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വലിയ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരികൾ അവരുടെ അലമാരയിൽ ‘എനിക്ക് സ്വദേശി ലഭിക്കുന്നു’ എന്ന്…

Read More