ന്യൂഡൽഹി : ആർഎസ്എസിനെയും, സർസംഘചാലക് മോഹൻ ഭാഗവതിനെയും പ്രശംസിച്ച് പ്രശസ്ത ഇസ്ലാമിക പണ്ഡിതനും, മുസ്ലീം ജമാഅത്തിന്റെ ദേശീയ അധ്യക്ഷനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി . ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണ് ആർ എസ് എസെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.
ഒരു മതത്തിന്റെയും അനുയായികളുടെ ഇത്രയും വലിയ സംഘടന ഇതുവരെ ഇന്ത്യയിൽ നിലവിൽ വന്നിട്ടില്ല. ഡോ. മോഹൻ ഭാഗവത് ഇന്ത്യയിലെ ഒരു മികച്ച വ്യക്തിത്വവും പണ്ഡിതനുമാണ് . രാജ്യത്ത് പോസിറ്റീവ് ചിന്താഗതി വളർത്തിയെടുത്ത് സമൂഹത്തെ ഒന്നിപ്പിക്കാൻ അദ്ദേഹം വിവിധ അവസരങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
എല്ലാ പള്ളികൾക്കു കീഴിലും ക്ഷേത്രം അന്വേഷിക്കരുതെന്ന് താൻ ഒരിക്കൽ പറഞ്ഞിരുന്നു . ഇന്നലെ മോഹൻ ഭാഗവത് അതേ കാര്യം ആവർത്തിച്ചു. ഇതോടൊപ്പം, എല്ലാവരെയും കൂടെ കൊണ്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നടക്കുമ്പോൾ ഇന്ത്യ പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസിറ്റീവ് ചിന്താഗതി രാജ്യത്ത് വളർന്നുവരുന്ന ഹിന്ദു-മുസ്ലീം സംഘർഷം കുറയ്ക്കും . എല്ലാ സമുദായങ്ങളിലെയും ആളുകൾ അദ്ദേഹത്തിന്റെ പ്രസ്താവനകളും രചനകളും പോസിറ്റീവ് മനോഭാവത്തോടെ കേൾക്കുകയും വായിക്കുകയും വേണം. സംഘർഷത്തിലൂടെയും വിദ്വേഷത്തിലൂടെയും ആർക്കും പുരോഗമിക്കാൻ കഴിയില്ല, സമൂഹത്തിനോ രാജ്യത്തിനോ പുരോഗതി കൈവരിക്കാൻ കഴിയില്ല. പുരോഗതിക്കായി, എല്ലാ സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ഒരുമിച്ച് നടക്കേണ്ടതുണ്ട്.
മോഹൻ ഭാഗവതിന്റെ ഈ ശ്രമങ്ങൾക്ക് ശേഷം, ഇന്ത്യയിൽ എല്ലാ സമുദായങ്ങളിലെയും ജനങ്ങളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം സ്ഥാപിക്കപ്പെടുമെന്നും മുസ്ലീങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.

