- വാടാനപ്പള്ളിയിൽ പ്രതിഷേധത്തിനിടെ സംഘർഷം ; ടി.എൻ. പ്രതാപൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു
- വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്
- ‘എത്തിയത് ചായ കുടിക്കാൻ, ടി എൻ പ്രതാപനും സംഘവും എന്നെ പിന്തുടരുന്നു’; കിറ്റ് വിവാദത്തിൽ പ്രതികരിച്ച് ദേവൻ
- കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോഗ്രാം ഭാരമുള്ള വ്യോമ ബോംബുകൾ
- ഇറാനിൽ തകർന്ന യുദ്ധവിമാനത്തിന്റെ പൈലറ്റിനെ കണ്ടെത്തിയെന്ന് യുഎസ് ; രാജ്യത്തെ ഒരു സൈനികനെയും ഉപേക്ഷിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
- വോട്ടിനായി കിറ്റുകൾ വിതരണം ചെയ്തുവെന്ന് പരാതി ; തൃശൂരിൽ ബിജെപിക്കെതിരെ കേസെടുത്ത് പൊലീസ്
- ഡേവ് ചുഴലിക്കാറ്റ്: വടക്കൻ അയർലൻഡിൽ ഇരുട്ടിലായത് രണ്ടായിരം വീടുകൾ
- ഡണ്ടൊണാൾഡിൽ ആക്രമണം; യുവാവിന് തലച്ചോറിന് പരിക്ക്
Author: Anu Nair
മുൻ ജി എ എ ഫുട്ബോൾ മാനേജരായ ജിം ഗാവിനെ പ്രസിഡന്റ് സ്ഥാനാർഥിയായി നിർദ്ദേശിച്ച് ഫിയാന്ന ഫെൽ പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. താൻ മത്സരിക്കാൻ തയ്യാറാണെന്ന് കാട്ടി ഗാവിൻ ഭരണകക്ഷിയായ ഫിയാന്ന ഫെൽ പാർട്ടിയ്ക്ക് കത്തെഴുതിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗാവിൻ ഏറെ മൂല്യങ്ങൾ ഉള്ള, പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനായ ആളാണെന്നും, അസാധാരണ വ്യക്തിത്വവും , വൈദഗ്ദ്ധ്യവും ഉള്ള ആളാണെന്നും മാർട്ടിൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണെങ്കിലും താൻ അദ്ദേഹത്തിന് ശക്തമായ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . നേരത്തെ മന്ത്രി ജാക്ക് ചേമ്പേഴ്സ് അടക്കമുള്ളവർ ഗാവന് പിന്തുണയറിയിച്ചിരുന്നു. അതേസമയം ഇടതുപക്ഷത്തിന്റെ കാതറിൻ കാനോലി മാത്രമാണ് നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടുള്ള ആൾ. 20 പാർലമെന്റ് അംഗങ്ങളുടെയോ, നാലു ലോക്കൽ അതോറിറ്റികളുടെയോ പിന്തുണയാണ് പ്രസിഡന്റ് സ്ഥാനാർഥിത്വം ലഭിക്കാൻ വേണ്ടത്.രാജ്യത്ത് ഒക്ടോബർ അവസാനത്തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രസിഡന്റ് ആയ…
ഗാസയിലെ “ഭീകര വംശഹത്യ” അവസാനിപ്പിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പരാജയപ്പെട്ടെന്നും, അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് . കോപ്പൻഹേഗനിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഹാരിസിന്റെ പ്രസ്താവന . “യൂറോപ്യൻ യൂണിയൻ – ഇസ്രായേൽ അസോസിയേഷൻ കരാറിന് കീഴിലുള്ള മനുഷ്യാവകാശ ബാധ്യതകൾ ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികൾക്ക് മറുപടിയായി EU പ്രവർത്തിക്കുകയും ഉടനടി കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. വെടിനിർത്തൽ കൊണ്ടുവരാൻ നമ്മൾ പരമാവധി സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് . ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയെക്കുറിച്ച് അപലപിക്കാൻ വാക്കുകൾ പര്യാപ്തമല്ല. ഗാസയിലെ സ്ഥിതി “ഭയാനകമാണ്” . മൃതദേഹങ്ങൾ ഉൾപ്പെടെ ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും ഉടനടിയും നിരുപാധികമായും മോചിപ്പിക്കണം, വലിയ തോതിൽ മനുഷ്യത്വപരമായ സഹായം ലഭ്യമാക്കണം. യൂറോപ്പ് നടപടിയെടുക്കേണ്ട സമയമാണിത്. അയർലൻഡ് ജനതയ്ക്ക് വേണ്ടി കോപ്പൻഹേഗനിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ഞാൻ നൽകുന്ന സന്ദേശം അതാണ്. ഒരു കൂട്ടായ നിലപാടിൽ യൂറോപ്യൻ…
ബെർലിനിൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ ഐറിഷ് പൗരനെ പോലീസ് ആക്രമിച്ചതിൽ ആശങ്കയറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസഡർ . വ്യാഴാഴ്ച ബെർലിനിലെ റോസെന്തലർ സ്ട്രീറ്റിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്ത കിറ്റി ഒബ്രിയനെയാണ് ജർമ്മൻ ഉദ്യോഗസ്ഥൻ രണ്ടുതവണ മുഖത്ത് അടിക്കുകയും തുടർന്ന് വലിച്ചിഴയ്ക്കുകയും ചെയ്തത് . ഇതിന്റെ വീഡിയോകളും പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ അയർലൻഡ് അംബാസഡർ മേവ് കോളിൻസും വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ജർമ്മൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ആവശ്യപ്പെട്ടാൽ കിറ്റിക്ക് കോൺസുലാർ സഹായം നൽകാൻ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാണ്” എന്നും കോൺസുലാർ വക്താവ് പറഞ്ഞു. സംഭവത്തിനിടെ കൈയ്ക്ക് പരിക്കേറ്റ കിറ്റി ഒബ്രയൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതിഷേധത്തിൽ നിന്ന് വലിച്ചിഴയ്ക്കുന്നതിനിടെ ഒബ്രയന്റെ വലതു കൈ ഒടിയുകയായിരുന്നു. ബെർലിനിലെ ചാരിറ്റെ ആശുപത്രിയിൽ ചികിത്സയിലാണ് കിറ്റി.
മലപ്പുറം: നിലമ്പൂരിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പള്ളിക്കുളത്തെ രതീഷിനെയാണ് ജൂൺ 11 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിന് പിന്നിൽ നാലംഗ സംഘമാണെന്ന് കുടുംബം ആരോപിച്ചു. മകനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നാണ് രതീഷിന്റെ അമ്മ തങ്കമണിയുടെ പരാതി. അയൽവാസിയായ ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘമാണ് രതീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് സഹോദരൻ രാജേഷും മാധ്യമങ്ങളോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാമെന്ന വ്യാജേന യുവതി രതീഷിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വസ്ത്രം അഴിച്ചുമാറ്റി നഗ്നനാക്കി യുവതിയ്ക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും സ്കൂൾ ഗ്രൂപ്പിനും ഫോട്ടോ അയച്ചുകൊടുത്ത് രാജേഷിനെ നാണംകെടുത്തി. ഇതാണ് രാജേഷിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് തങ്കമണി പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തങ്കമണി പറഞ്ഞു. പോലീസിനെതിരെയും കുടുംബം ആരോപണങ്ങൾ ഉന്നയിച്ചു. പോലീസ്…
പോത്തൻകോട്: തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടപ്പെട്ടു. വാവരമ്പലം എസ്.എസ്. മൻസിലിലെ ഷമീന ബീവിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട് സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അവർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഷമീന വട്ടപ്പാറയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പോത്തൻകോട് ബസ് ടെർമിനലിൽ ഇറങ്ങിയ ശേഷം പച്ചക്കറി കടയിലേക്ക് കയറിയിരുന്നു . സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ആറ് വളകൾ, ഒരു മാല, രണ്ട് ജോഡി കമ്മലുകൾ, അഞ്ച് മോതിരങ്ങൾ എന്നിവയാണ് മോഷണം പോയ ആഭരണങ്ങൾ. ഹാൻഡ്‌ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ പഴ്‌സിനുള്ളിലായിരുന്നു ഇവ വച്ചിരുന്നത് . എവിടെ വച്ചായാണ് മോഷണം നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. നെടുമങ്ങാട്, വട്ടപ്പാറ, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതികൾ നൽകിയിട്ടുണ്ട് . പോത്തൻകോട് പോലീസ് ഷമീന ബീവിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച്…
ന്യൂഡൽഹി : ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പ്രശംസിച്ച് സമാജ്‌വാദി പാർട്ടി എംപി അഫ്‌സൽ അൻസാരി . ജില്ലയിലെ വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം ഗാസിപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ സമീപകാല പരാമർശങ്ങളെ അൻസാരി സ്വാഗതം ചെയ്തു. “രാജ്യത്തിന് ഐക്യവും സാഹോദര്യവും ആവശ്യമാണെന്നും വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇത് സ്വാഗതാർഹമാണ്, ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. മറ്റ് മതനേതാക്കളും ഈ പാഠം പഠിക്കണം,” അൻസാരി പറഞ്ഞു. “ആർഎസ്‌എസിനെക്കാൾ വലിയ ഒരു സംഘടനയും ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഒരു ശിവലിംഗം തിരയുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുമെന്ന് ആർഎസ്‌എസിന്റെ തലവൻ പറഞ്ഞാൽ, ഈ പ്രസ്താവന ഗൗരവമായി കാണണം. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ സ്വാഗതം ചെയ്യുന്നു, മറ്റുള്ളവരും അദ്ദേഹത്തിന്റെ പോസിറ്റീവ് സന്ദേശത്തെ സ്വാഗതം ചെയ്യണം. ഇസ്ലാം ഒരു പുതിയ മതമല്ല, അത് ഇന്ത്യയിൽ വളരെക്കാലമായി നിലവിലുണ്ട്, മോഹൻ ഭഗവത് ഈ സത്യം…
ന്യൂഡൽഹി : ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ചൈനയിലെത്തിയ പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ‘ നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം കസാനിൽ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച വിജയകരമായിരുന്നു. ലോകം ഒരു വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. നമ്മൾ രണ്ടുപേരും ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ്. നല്ല അയൽക്കാരായിരിക്കേണ്ടതും വ്യാളിയും ആനയും ഒന്നിച്ചുവരേണ്ടതും പ്രധാനമാണ്. ‘ – നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു . വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെക്കുറിച്ചും മോദി പരാമർശിച്ചു. ഈ മൂന്ന് മൂല്യങ്ങളും സത്യസന്ധതയോടെ ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ ഇന്ത്യ ചൈനയെ വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കസാനിൽ നടന്ന ഞങ്ങളുടെ അവസാന കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. അത് ഞങ്ങളുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തികളിൽ സമാധാനവും സ്ഥിരതയും…
പാലക്കാട്: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം ഗവൺമെന്റ് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ-സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും മരിച്ചത് സമാനമായ നിലയിലാണ് . മുലയൂട്ടിയ ശേഷം അല്പസമയം കഴിഞ്ഞിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു . നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു കുഞ്ഞിന് മറ്റ് അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു അതേസമയം ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം പട്ടികവർഗ വികസനവകുപ്പ് ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നു യുവതിയുടെ കുടുംബം പറഞ്ഞു.
ന്യൂഡൽഹി : രാജ്യത്ത് ശക്തമായി സ്വദേശി വികാരം . ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതുമുതൽ ഇന്ത്യയിൽ യുഎസ് വിരുദ്ധ വികാരം ആരംഭിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. നിലവിൽ പെപ്സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ബഹിഷ്‌കരിക്കപ്പെടുമെന്ന ഭീഷണി നേരിടുകയാണ്. ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയതിൽ പ്രതിഷേധിച്ച് എല്ലാ അമേരിക്കൻ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ യോഗ ഗുരു രാംദേവ് ആഹ്വാനം ചെയ്തു . “പെപ്‌സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. അത്രയും വലിയ ബഹിഷ്‌കരണം ഉണ്ടാകണം ഇത് സംഭവിച്ചാൽ, അമേരിക്കയിൽ കുഴപ്പങ്ങൾ ഉടലെടുക്കും.” ഗുരു രാംദേവ് പറഞ്ഞു. ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇതിനകം തന്നെ അമേരിക്കൻ വിരുദ്ധ ബഹിഷ്‌കരണങ്ങൾ…
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകൾ നശിപ്പിച്ചു . ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂരിന് മൂന്ന് മാസത്തിന് ശേഷം , വൈസ് ചീഫ് എയർ മാർഷൽ നർമ്മദേശ്വർ തിവാരി ഇന്ത്യൻ വ്യോമസേനയുടെ വിജയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് . പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ ഇന്ത്യൻ വ്യോമസേന 50 ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്ന് നർമ്മദേശ്വർ തിവാരി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ ഞങ്ങൾ ചെയ്തത് ഇന്ത്യൻ വ്യോമസേനയുടെ ശക്തിയുടെ ഒരു ചെറിയ സാമ്പിളാണെന്ന് നർമ്മദേശ്വർ തിവാരി പറഞ്ഞു . ‘ ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ വ്യോമസേനയുടെ ആസൂത്രണം ആരംഭിച്ചു . ഈ ആക്രമണത്തിനുശേഷം , മൂന്ന് സേനകളും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടു . പാകിസ്ഥാനെ വെടിനിർത്തൽ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേന 50 ൽ താഴെ ആയുധങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ . ശത്രുവിന്റെ ഏത് നടപടിക്കും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
