ബെൽഫാസ്റ്റ്: ഡണ്ടൊണാൾഡിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 20 ന് ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 27 കാരനെ നാളെ കോടതിയിൽ ഹാജരാക്കും.
യുവാവിന്റെ തലച്ചോറിനാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്ലാസ് സി വിഭാഗത്തിൽപ്പെട്ട മയക്ക് മരുന്ന് കൈവശം വച്ചതിനു പുറമേ, മനഃപൂർവ്വം ഗുരുതരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post

