ബെർലിനിൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ ഐറിഷ് പൗരനെ പോലീസ് ആക്രമിച്ചതിൽ ആശങ്കയറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസഡർ . വ്യാഴാഴ്ച ബെർലിനിലെ റോസെന്തലർ സ്ട്രീറ്റിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്ത കിറ്റി ഒബ്രിയനെയാണ് ജർമ്മൻ ഉദ്യോഗസ്ഥൻ രണ്ടുതവണ മുഖത്ത് അടിക്കുകയും തുടർന്ന് വലിച്ചിഴയ്ക്കുകയും ചെയ്തത് . ഇതിന്റെ വീഡിയോകളും പുറത്ത് വന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ അയർലൻഡ് അംബാസഡർ മേവ് കോളിൻസും വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ജർമ്മൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ആവശ്യപ്പെട്ടാൽ കിറ്റിക്ക് കോൺസുലാർ സഹായം നൽകാൻ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാണ്” എന്നും കോൺസുലാർ വക്താവ് പറഞ്ഞു.
സംഭവത്തിനിടെ കൈയ്ക്ക് പരിക്കേറ്റ കിറ്റി ഒബ്രയൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതിഷേധത്തിൽ നിന്ന് വലിച്ചിഴയ്ക്കുന്നതിനിടെ ഒബ്രയന്റെ വലതു കൈ ഒടിയുകയായിരുന്നു. ബെർലിനിലെ ചാരിറ്റെ ആശുപത്രിയിൽ ചികിത്സയിലാണ് കിറ്റി.

