ഗാസയിലെ “ഭീകര വംശഹത്യ” അവസാനിപ്പിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പരാജയപ്പെട്ടെന്നും, അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് . കോപ്പൻഹേഗനിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഹാരിസിന്റെ പ്രസ്താവന .
“യൂറോപ്യൻ യൂണിയൻ – ഇസ്രായേൽ അസോസിയേഷൻ കരാറിന് കീഴിലുള്ള മനുഷ്യാവകാശ ബാധ്യതകൾ ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികൾക്ക് മറുപടിയായി EU പ്രവർത്തിക്കുകയും ഉടനടി കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.
വെടിനിർത്തൽ കൊണ്ടുവരാൻ നമ്മൾ പരമാവധി സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് . ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയെക്കുറിച്ച് അപലപിക്കാൻ വാക്കുകൾ പര്യാപ്തമല്ല. ഗാസയിലെ സ്ഥിതി “ഭയാനകമാണ്” . മൃതദേഹങ്ങൾ ഉൾപ്പെടെ ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും ഉടനടിയും നിരുപാധികമായും മോചിപ്പിക്കണം, വലിയ തോതിൽ മനുഷ്യത്വപരമായ സഹായം ലഭ്യമാക്കണം.
യൂറോപ്പ് നടപടിയെടുക്കേണ്ട സമയമാണിത്. അയർലൻഡ് ജനതയ്ക്ക് വേണ്ടി കോപ്പൻഹേഗനിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ഞാൻ നൽകുന്ന സന്ദേശം അതാണ്. ഒരു കൂട്ടായ നിലപാടിൽ യൂറോപ്യൻ യൂണിയന് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ, “സമാന ചിന്താഗതിക്കാരായ” അംഗരാജ്യങ്ങൾക്ക് സംയുക്ത നടപടി പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

