ബെൽഫാസ്റ്റ്: ഡേവ് ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ അയർലൻഡിലും വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. രണ്ടായിരത്തോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഇവ പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
എൻഐഇ പവർചെക്കിന്റെ കണക്കനുസരിച്ച് അർമാഗിലെ മുല്ലഗ്ബ്രാക്ക്, ഡൗണിലെ ഡൗൺപാട്രിക് എന്നിവിടങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഞായറാഴ്ച പുലർച്ചെ 3 മണി വരെ വടക്കൻ മേഖലയിൽ യെല്ലോ വാണിംഗ് നിലവിലുണ്ടായിരുന്നു. യാത്രാ തടസ്സങ്ങളും വൈദ്യുതി തടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post

