പാലക്കാട്: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം ഗവൺമെന്റ് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ-സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും മരിച്ചത് സമാനമായ നിലയിലാണ് .
മുലയൂട്ടിയ ശേഷം അല്പസമയം കഴിഞ്ഞിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു . നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു
കുഞ്ഞിന് മറ്റ് അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു അതേസമയം ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം പട്ടികവർഗ വികസനവകുപ്പ് ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നു യുവതിയുടെ കുടുംബം പറഞ്ഞു.

