- ജയിലുകൾ നിറയുന്നു; തടവുകാർ അന്തിയുറങ്ങുന്നത് തറയിൽ
- ഈസ്റ്റർ ദിനത്തിൽ ആക്രമണം; യുവാവിന് പരിക്ക്
- ലിസ്ബണിൽ വാഹനാപകടം; രണ്ട് പേർ ആശുപത്രിയിൽ
- ബീഹാറിലെ മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ
- 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു ; പറഞ്ഞ വാഗ്ദാനങ്ങളിൽ 97%വും നടപ്പിലാക്കിയെന്ന് പിണറായി
- ഡേവിനെ പിന്നാലെ എഡ്ഡി എത്തുന്നു; തുടർച്ചയായ ചുഴലിക്കാറ്റുകളിൽ ഭയന്ന് ഐറിഷ് ജനത
- മതപരമായ സ്പർദ്ധയുണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ
- രാജ്യത്തെ വെറും 649 ട്രാഫിക് ഗാർഡകൾ; ആശങ്ക പ്രകടമാക്കി ഇയു ട്രാൻസ്പോർട്ട് എംഇപി
Author: Anu Nair
കൊല്ലം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത പതിനായിരക്കണക്കിന് അദ്ധ്യാപകരെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ദേശീയ അധ്യാപക പരിഷത്ത്. എൻ ടി യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച്ച നടത്തുകയും അധ്യാപകരുടെ ആശങ്കയകറ്റുന്ന തീരുമാനം ഉണ്ടാകണമെന്ന അഭ്യർത്ഥ്യച്ച് കൊണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ഉപാധ്യക്ഷൻ പാറങ്കോട് ബിജു പറഞ്ഞു. ടീച്ചർ എലിജിബിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയെത്തുടർന്ന് അധ്യാപകർക്കുണ്ടായ ആശങ്കയും അരക്ഷിതബോധവും അകറ്റാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചത്. വിഷയം അനുഭാവപൂർവം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ ഉറപ്പും നൽകി . അദ്ധ്യാപക പക്ഷത്ത് നിന്ന് ഈ വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച അടിയന്തിരമായി ഇടപെട്ട പാർലമെൻ്റ് അംഗം , സി. സദാനന്ദൻ മാസ്റ്റർ MP ക്ക് കേരളത്തിലെ അദ്ധ്യാപക സമൂഹത്തിൻ്റെ…
ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കൻ ടീം അംഗങ്ങൾക്കെതിരെ വീണ്ടും വിവാദപരാമർശവുമായി പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. ഇന്ത്യയിൽ ഇപ്പോഴും നിരവധി കളിക്കാർ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അല്ലെങ്കിൽ അവരുടെ വീടുകൾ കത്തിക്കുമെന്ന് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നുമാണ് അഫ്രീദിയുടെ പ്രസ്താവന. സമ ടിവി ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അഫ്രീദിയുടെ പരാമർശം. എന്തുകൊണ്ടാണ് ഇന്ത്യൻ കളിക്കാർ ലോക ചാമ്പ്യൻഷിപ്പ് ലീഗിൽ (ഡബ്ല്യുസിഎൽ) പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചതെന്ന് ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ല. ആ സമയത്ത് മത്സരം ലണ്ടനിൽ നടക്കേണ്ടതായിരുന്നു, ആ മത്സരത്തിനുള്ള ടിക്കറ്റുകളും വിറ്റിരുന്നു – എന്നാണ് അഫ്രീദി പറയുന്നത് . ശിഖർ ധവാനും ഇർഫാൻ പത്താനും ആ മത്സരത്തിന്റെ ഭാഗമാകാൻ പോകുകയായിരുന്നു, എന്നാൽ പെട്ടെന്ന് ടീം ഇന്ത്യ കളത്തിലിറങ്ങാൻ വിസമ്മതിച്ചുവെന്നും അഭിമുഖത്തിൽ അഫ്രീദി പറയുന്നു. “കളിക്കാർ പൂർണ്ണ തയ്യാറെടുപ്പുകൾ നടത്തിയിരുന്നപ്പോൾ, പിന്നെ എന്തിനാണ് അവർ പിന്മാറിയത്? കാണികൾ ടിക്കറ്റ് വാങ്ങിയിരുന്നു, അവരുടെ ചിന്ത എന്തൊക്കെയാണ്? ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ക്രിക്കറ്റ്…
വാഷിംഗ്ടൺ : അമേരിക്കയിൽ ഭാര്യയുടെയും, മകന്റെയും മുന്നിൽ വച്ച് ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡാളസിലെ മോട്ടലിലാണ് സംഭവം . 50 വയസ്സുകാരൻ നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത് . കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് യോർഡാനിസ് കോബോസ്-മാർട്ടിനെസ് എന്നയാളെ അറസ്റ്റ് ചെയ്തു. വാഷിംഗ് മെഷീനിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . ഇതിൽ നാഗമല്ലയ്യ നിലവിളിച്ച് ജീവനുവേണ്ടി ഓടുന്നതും കോബോസ് പിന്തുടർന്ന് വെട്ടിക്കൊല്ലുന്നതും കാണാം. കോബോസ്-മാർട്ടിനെസും ഒരു വനിതാ സഹപ്രവർത്തകയും മോട്ടൽ മുറി വൃത്തിയാക്കുന്നതിനിടെ, തകർന്ന വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ പറഞ്ഞിരുന്നു.ഇത് നാഗമല്ലയ്യ നേരിട്ട് തന്നോട് പറയാതിരുന്നതാണ് കോബോസിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത് . കോബോസ്-മാർട്ടിനെസ് മുറിയിൽ നിന്ന് പുറത്തുപോകുന്നതും വടിവാളുമായി എത്തി ആക്രമണം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം . മോട്ടലിന്റെ മുൻ ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും മകനും രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കോബോസ് തള്ളിമാറ്റിയെന്ന് പൊലീസ് പറയുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് വ്യക്തമല്ല.ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ…
ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ . രാവിലെ 10.10 ന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധൻഖർ, എം വെങ്കയ്യ നായിഡു, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, മറ്റ് നിരവധി പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഗുജറാത്തിൽ പര്യടനത്തിലായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. മുതിർന്ന ആർഎസ്എസ് പ്രവർത്തകനും , തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളിയായ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് നോമിനിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി. എൻഡിഎയിൽ 427 എംപിമാരുണ്ടായിരുന്നതിനാൽ രാധാകൃഷ്ണന്റെ വിജയം പ്രതീക്ഷിച്ചതായിരുന്നു.…
ന്യൂഡൽഹി : രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ്. രാഹുൽ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും സുരക്ഷയിൽ അശ്രദ്ധ കാണിച്ചുവെന്നും കാട്ടി സിആർപിഎഫിന്റെ സുരക്ഷാ വിഭാഗം മേധാവി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് നൽകി . കത്തിന്റെ പകർപ്പ് രാഹുലിനും കൈമാറിയിട്ടുണ്ട്. സെപ്റ്റംബർ 10 ന് എഴുതിയ കത്തിൽ, രാഹുൽ ഗാന്ധി തന്റെ Z+ സുരക്ഷാ സംവിധാനത്തിൽ ASL (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ) കാറ്റഗറി സുരക്ഷ പാലിക്കുന്നില്ലെന്ന് CRPF VVIP സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. CRPF ന്റെ യെല്ലോ ബുക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി പലതവണ ലംഘിച്ചുവെന്നാണ് ആരോപണം. രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുന്നതിന് മുമ്പ് സിആർപിഎഫിന് ആവശ്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും പരാമർശിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച്, ഇസഡ്+ വിഭാഗം സംരക്ഷിത വ്യക്തികൾ വിദേശ പര്യടനത്തിന് പോകുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സുരക്ഷാ ഏജൻസികളെ ഔദ്യോഗികമായി അറിയിക്കണം, അതുവഴി…
ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥിയും മുൻ മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിയായ സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം . ഈ തിരഞ്ഞെടുപ്പിൽ ആകെ 788 എംപിമാർക്ക് വോട്ടവകാശം ഉണ്ടായിരുന്നു . അതിൽ 781 പേർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. വോട്ടിംഗ് ശതമാനം 98.2% ആയിരുന്നു. ആകെ 768 വോട്ടുകൾ രേഖപ്പെടുത്തി, അതിൽ 752 വോട്ടുകൾ സാധുവായിരുന്നു. ഉപരാഷ്ട്രപതിയുടെ പതിനേഴാമത് തിരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 7 ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആകെ 68 നാമനിർദ്ദേശങ്ങൾ ലഭിച്ചു . നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സിപി രാധാകൃഷ്ണന്റെയും ബി സുദർശൻ റെഡ്ഡിയുടെയും പേരുകൾ മാത്രമേ സാധുവാണെന്ന് കണ്ടെത്തിയത്. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘സാമൂഹിക സേവനത്തിനും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കുന്നതിനും വേണ്ടി അദ്ദേഹം എപ്പോഴും സമർപ്പിച്ച ജീവിതം.…
ബെംഗളൂരു : 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാജ്യം ഒരു “മാറ്റത്തിനായി” ആഗ്രഹിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു. ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിച്ച ശിവകുമാർ, സംസ്ഥാനത്ത് 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ് സ്ഥാനം നിലനിർത്തുമെന്നും പറഞ്ഞു. ‘ 2029 ൽ രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. ‘ – ഡി കെ ശിവകുമാർ പറഞ്ഞു. കഴിഞ്ഞ മാസം, ആർജെഡി നേതാവ് തേജസ്വി യാദവ് 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുമെന്ന് പറഞ്ഞിരുന്നു . ഈ വർഷം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശിവകുമാർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒപ്പം “പ്രതീക്ഷയില്ലാതെ ജീവിതമില്ല. ലോകത്തിലെ എല്ലാവരും പ്രതീക്ഷയിലാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം പ്രധാനമല്ല. എനിക്ക് സ്വാർത്ഥനാകാൻ…
പത്തനംതിട്ട : ശബരിമല ദ്വാരപാലക ശിൽപ്പത്തിൻ്റെ സ്വർണപാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ വലിയ വീഴ്ചയെന്ന് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് . ദേവസ്വം ബോർഡിൻ്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചായാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശ്രീകോവിലിൻ്റെ ഇരുവശങ്ങളിലായുള്ള ദ്വാരപാലക ശിൽപ്പങ്ങൾ മൂടിയ സ്വർണപാളികളിൽ കേടുപാടുകൾ ഉണ്ടായിയെന്നും ഇത് പരിഹരിക്കണമെന്നും പറഞ്ഞാണ് ദേവസ്വം ബോർഡ് ഇത് ഇളക്കിമാറ്റിയത്. ഇങ്ങനെ കൊണ്ടുപോയത് ദേവസ്വം ബാർഡ് ഹൈക്കോടതിയേയോ, സ്പെഷ്യൽ കമ്മിഷണറയോ അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ സ്വർണപാളികൾ ഇളക്കണമെങ്കിൽ ഹൈക്കോടതിയെ അറിയിച്ച് സമിതിയെ നിയോഗിക്കണമായിരുന്നു. ഈ സമിതിയുടെ പൂർണ നിരീക്ഷണത്തിൽ ശബരിമലയിൽ വച്ച് തന്നെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതാണ്. അതിനു പകരം ഓണപൂജ കഴിഞ്ഞ് നട അടച്ച സമയത്ത് സ്വർണപാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ തന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ് സ്വർണപാളികൾ ഇളക്കിയതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. തിരുവാഭരണ കമ്മിഷണറും വിജിലൻസ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഇളക്കിയതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കുന്നു
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരൻ ആമിർ അഹമ്മദ് ദറിനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന . പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 14 ഭീകരരുടെ പട്ടികയിലുള്ള ഭീകരനാണ് ആമിർ അഹമ്മദ് ദർ . കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ആമിർ കൊല്ലപ്പെട്ടത് . കഴിഞ്ഞ 24 മണിക്കൂറായി കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. ഷോപിയാൻ നിവാസിയായ ആമിർ അഹമ്മദ് 2023 സെപ്റ്റംബറിൽ ലഷ്‌കർ-ഇ-തൊയ്ബയിൽ ചേർന്നു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ റഹ്മാൻ ഭായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിർ പഞ്ചൽ മേഖലയിൽ കുറച്ചുകാലമായി സജീവമായിരുന്നു ഇയാൾ. ലഷ്‌കർ-ഇ-തൊയ്ബയുമായി റഹ്മാൻ ഭായും ബന്ധപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട 8 പേരെ സുരക്ഷാ സേന ഇല്ലാതാക്കിയിട്ടുണ്ട്. അതിൽ 3 ഹിസ്ബുൾ മുജാഹിദീനും 3 ലഷ്‌കർ ഭീകരരും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ അബു ഉബൈദ എന്ന സുബൈർ അഹമ്മദ് വാനി, സോപോറിലെ ആദിൽ റഹ്മാൻ, ആസിഫ് അഹമ്മദ്, നസീർ അഹമ്മദ്, ഹാറൂൺ റാഷിദ്,…
കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പൂച്ചക്കാടാണ് സംഭവം. നബിദിനാഘോഷത്തിന് ശേഷം ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നബിദിനാഘോഷത്തിന്റെ ഭാഗമായി പള്ളി കമ്മിറ്റി ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ ഭക്ഷണം തീർന്നതോടെ അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് 15 ഷവർമകൾ വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ . 14 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ നാലുപേരെ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേർ നിരീക്ഷണത്തിലാണ്. 13 പേരും പെൺകുട്ടികളാണ്. ഷവർമയ്ക്ക് പഴയ മാംസം ഉപയോഗിച്ചതായി ഹോട്ടൽ മാനേജ്മെന്റ് സമ്മതിച്ചതായി പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
