കൊല്ലം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത പതിനായിരക്കണക്കിന് അദ്ധ്യാപകരെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ദേശീയ അധ്യാപക പരിഷത്ത്. എൻ ടി യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച്ച നടത്തുകയും അധ്യാപകരുടെ ആശങ്കയകറ്റുന്ന തീരുമാനം ഉണ്ടാകണമെന്ന അഭ്യർത്ഥ്യച്ച് കൊണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ഉപാധ്യക്ഷൻ പാറങ്കോട് ബിജു പറഞ്ഞു.
ടീച്ചർ എലിജിബിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയെത്തുടർന്ന് അധ്യാപകർക്കുണ്ടായ ആശങ്കയും അരക്ഷിതബോധവും അകറ്റാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചത്. വിഷയം അനുഭാവപൂർവം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ ഉറപ്പും നൽകി .
അദ്ധ്യാപക പക്ഷത്ത് നിന്ന് ഈ വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച അടിയന്തിരമായി ഇടപെട്ട പാർലമെൻ്റ് അംഗം , സി. സദാനന്ദൻ മാസ്റ്റർ MP ക്ക് കേരളത്തിലെ അദ്ധ്യാപക സമൂഹത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും പാറങ്കോട് ബിജു പറഞ്ഞു.

