ബെൽഫാസ്റ്റ്: ഈസ്റ്റർ ദിനത്തിൽ നോർത്ത് ബെൽഫാസ്റ്റിൽ ആക്രമണം. യുവാവിന് സാരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
20 വയസ്സുള്ള യുവാവാണ് ആക്രമണത്തിന് ഇരയായത്. ഡങ്കെൻ ഗാർഡൻ പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ യുവാവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.
Discussion about this post

