- ലോറിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 40 കാരി മരിച്ചു
- ജയിലുകൾ നിറയുന്നു; തടവുകാർ അന്തിയുറങ്ങുന്നത് തറയിൽ
- ഈസ്റ്റർ ദിനത്തിൽ ആക്രമണം; യുവാവിന് പരിക്ക്
- ലിസ്ബണിൽ വാഹനാപകടം; രണ്ട് പേർ ആശുപത്രിയിൽ
- ബീഹാറിലെ മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ
- 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു ; പറഞ്ഞ വാഗ്ദാനങ്ങളിൽ 97%വും നടപ്പിലാക്കിയെന്ന് പിണറായി
- ഡേവിനെ പിന്നാലെ എഡ്ഡി എത്തുന്നു; തുടർച്ചയായ ചുഴലിക്കാറ്റുകളിൽ ഭയന്ന് ഐറിഷ് ജനത
- മതപരമായ സ്പർദ്ധയുണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ
Author: Anu Nair
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ അന്തരിച്ച ഹീരാബെൻ മോദി ഉൾപ്പെടുന്ന എഐ വീഡിയോ പുറത്തിറക്കിയ കോൺഗ്രസിനെതിരെ ഗോവ മന്ത്രി വിശ്വജിത് റാണെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ അമ്മയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണുമായ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിക്കാറുണ്ടെന്ന് തന്റെ പിതാവ് പറഞ്ഞ് തനിക്ക് അറിയാമെന്നും വിശ്വജിത്ത് റാണെ പറഞ്ഞു. കോൺഗ്രസ് നേതാവായ പ്രതാപ് സിംഗ് റാണെയുടെ മകനാണ് വിശ്വജിത് റാണെ . ഏഴ് തവണ ഗോവയുടെ മുഖ്യമന്ത്രിയായി റെക്കോർഡ് നേടിയ ആളാണ് പ്രതാപ് സിംഗ് . 50 വർഷത്തിലേറെ നിയമസഭാ അംഗവുമായിരുന്നു. 2017 ൽ വിശ്വജിത് റാണെ ബിജെപിയിൽ ചേരുകയും സംസ്ഥാന ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ അന്തരിച്ച അമ്മയെ വലിച്ചിഴച്ച് ബിഹാർ കോൺഗ്രസ് അടുത്തിടെ പ്രചരിപ്പിച്ച എഐ വീഡിയോ ലജ്ജാകരമായ പ്രവൃത്തിയാണ്. കോൺഗ്രസ് പാർട്ടിക്കുള്ളിലെ മൂല്യങ്ങളുടെ പൂർണ്ണമായ തകർച്ചയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” വിശ്വജിത്ത് റാണെ എക്‌സിൽ…
വാഷിംഗ്ടൺ : തന്റെ താരിഫ് നയങ്ങൾ യുഎസ്-ഇന്ത്യ ബന്ധത്തെ വഷളാക്കിയെന്ന് തുറന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്നും ട്രമ്പ് പറഞ്ഞു. ‘ ഇന്ത്യ അവരുടെ (റഷ്യയുടെ) ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാൻ ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയത്. അത് ചെയ്യാൻ എളുപ്പമുള്ള കാര്യമായിരുന്നില്ല,” ട്രമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയുമായി വ്യാപാരം നടത്തുന്ന ഇന്ത്യയ്ക്ക് കയറ്റുമതികളിൽ 50 ശതമാനം വരെ തീരുവ ചുമത്തിയത് . ട്രംപിന്റെ വ്യാപാര യുദ്ധം യുഎസ്-ഇന്ത്യ ബന്ധങ്ങളെ വഷളാക്കിയിട്ടുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ കാർഷിക, ക്ഷീര മേഖലകൾ യുഎസ് തുറക്കുന്നതിനെ എതിർത്തതിനെത്തുടർന്ന് താരിഫ് നിരക്കുകൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഫലം കണ്ടില്ല. . ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഓരോ വർഷവും…
ന്യൂഡൽഹി : നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഒപ്പമുണ്ടാകുമെന്നും നരേന്ദ്രമോദി എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു. ഒലി സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ ആദ്യത്തെ വനിതാ മേധാവിയും അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയുമാണ് സുശീല. നേപ്പാളിലെ ഇടക്കാല സർക്കാർ രൂപീകരണത്തെ ഇന്ത്യ സ്വാഗതം ചെയ്യുകയും സമാധാനവും സ്ഥിരതയും വളർത്തിയെടുക്കാൻ ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. “ഒരു അടുത്ത അയൽക്കാരൻ, സഹ ജനാധിപത്യം, ദീർഘകാല വികസന പങ്കാളി എന്നീ നിലകളിൽ, നമ്മുടെ രണ്ട് ജനതയുടെയും രാജ്യങ്ങളുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യ നേപ്പാളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും,” വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം…
ഡബ്ലിന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മേരി സ്റ്റീന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്ത് . ഒക്ടോബര്‍ 24നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഇതില്‍ മത്സരിക്കുന്നതിന് ടിഡിമാരും സെനറ്റര്‍മാരുമുള്‍പ്പടെ 20 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പത്ത് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടാണ് മേരി സ്റ്റീന്‍ രംഗത്ത് വന്നത്. ഇതിനകം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മൂന്ന് പേരും സ്വതന്ത്ര പാര്‍ലമെന്റംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മേരി സ്റ്റീനിന്റെ നാടകീയമായ രംഗപ്രവേശം.പത്തംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടെങ്കിലും മുഴുവന്‍ ആളുകളുടെയും പേരു വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയില്ല. ആന്റുപാര്‍ട്ടി നേതാക്കളായ പീദര്‍ ടോബിന്‍ ,ടിഡി പോള്‍ ലോലെസ്, സ്വതന്ത്ര ടിഡിമാരായ മാറ്റി മക്ഗ്രാത്ത്, സ്വതന്ത്ര ടിഡി കരോള്‍ നോളന്‍,സ്വതന്ത്ര സെനറ്റര്‍മാരായ ജോ കോണ്‍വേ, റോണന്‍ മുള്ളന്‍,ഷാരോണ്‍ കിയോഗന്‍,സെനറ്റര്‍ സാറാ ഒ’റെയ്‌ലി എന്നിവരുടെ പിന്തുണയാണ് ഇവര്‍ വെളിപ്പെടുത്തിയത്.അടുത്ത രണ്ട് ദിവസങ്ങളില്‍ മറ്റുള്ളവരുടെ പേര്‍ കൂടി പുറത്തുവരുമെന്ന് പീദര്‍ ടോബിന്‍ പറഞ്ഞു.ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം എന്നീ റഫറണ്ടങ്ങളില്‍ നോ വോട്ടുകള്‍ക്കായി പ്രചാരണം നടത്തിയവരില്‍ പ്രമുഖയാണ് സ്റ്റീന്‍ .…
ലെറ്റര്‍ക്കെന്നി : യൂറോപ്യന്‍ യൂണിയന്‍ നടപ്പില്‍ വരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക . കില്ലിബെഗ്‌സില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് ഫിഷ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് വാര്‍ഷിക യോഗത്തിലാണ് മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ചാവിഷയമായത്. മത്സ്യങ്ങളുടെ പരിശോധനയും സാമ്പിളിംഗ് രീതിയും അനാവശ്യമായി ചെലവ് കൂട്ടുന്നതിലൂടെ മത്സ്യങ്ങളുടെ വില ഉയരുമെന്നതാണ് ഭീഷണിയെന്ന് സംഘടന പ്രസിഡന്റായ എസ്ബന്‍ സ്വെര്‍ഡ്രപ്പ്-ജെന്‍സന്‍ പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ കപ്പല്‍ ഉടമകളും ജീവനക്കാരും ആത്മവിശ്വാസം നഷ്ടപെട്ട അവസ്ഥയിലാണ് . തിയ നിയമങ്ങള്‍ ‘പ്രായോഗികമല്ല . പരിശോധനയും വെയിറ്റിങ്ങും ഇരട്ടിയാകുന്നത് അനാവശ്യമായ നടപടികള്‍ ഗണ്യമായ തോതില്‍ മത്സ്യവിലയും വര്‍ദ്ധിപ്പിക്കും. കില്ലിബെഗ്‌സിലെ മത്സ്യക്കുറവ് ഇതിനകം തന്നെ പ്രാദേശിക ബിസിനസ്സുകള്‍ക്ക് തിരിച്ചടിയായതായും അയര്‍ലൻഡിൽനിന്നുള്ള പ്രതിനിധികൾ പറയുന്നു.
ഡബ്ലിന്‍ : ഡബ്ലിന്‍ മലയാളീസ് ഇന്‍ സൗത്ത് ഡബ്ലിന്റെയും സോഷ്യല്‍ സ്പേസ് അയർലൻഡിന്റേയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച നടക്കും. രാവിലെ 11:30 മുതല്‍ വൈകുന്നേരം 5:30 വരെ കാബിന്റീലി സ്‌കൂള്‍ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം. സംസ്‌കാരം, പാരമ്പര്യം, ഒരുമ എന്നിവയാല്‍ സമ്പന്നമാകും ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു. കലാ-കായിക പരിപാടികളും, ഓണസദ്യയും, നൃത്തനൃത്തങ്ങളും ആഘോഷത്തിന് മാറ്റേകും പരിപാടികളുടെ ഭാഗമാകാന്‍ . https://socialspaceire.ie/programmes/misd-onam-2025/ എന്ന് ലിങ്കിൽ രജിസ്റ്റർ ചെയ്യാം
ഇസ്രായേൽ പങ്കെടുത്താൽ അടുത്ത വർഷത്തെ യൂറോവിഷൻ ഗാനമത്സരത്തിൽ പങ്കെടുക്കില്ലെന്ന് ബ്രോഡ്കാസ്റ്റർ ആർടിഇ
ലണ്ടൻ ; ഇസ്രായേൽ പങ്കെടുത്താൽ അടുത്ത വർഷത്തെ യൂറോവിഷൻ ഗാനമത്സരത്തിൽ അയർലൻഡ് പങ്കെടുക്കില്ലെന്ന് ഐറിഷ് ബ്രോഡ്കാസ്റ്റർ ആർടിഇ. ഗാസയിലെ സംഘർഷം കാരണമാണ് ഈ തീരുമാനമെന്നും ബ്രോഡ്കാസ്റ്റർ ആർടിഇ അറിയിച്ചു.അങ്ങനെ ചെയ്യുന്നത് “മനസ്സാക്ഷിക്ക് നിരക്കാത്തതാണ്” എന്നും ബ്രോഡ്കാസ്റ്റർ ആർടിഇ വ്യക്തമാക്കി. ഗാസയിൽ തുടർച്ചയായ സൈനിക ആക്രമണത്തെ തുടർന്ന് ഇസ്രായേൽ മത്സരത്തിൽ പങ്കെടുക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് പലരും രംഗത്തെത്തിയിരുന്നു. 64,000-ത്തിലധികം ആളുകളെ ഇസ്രായേൽ കൊന്നൊടുക്കിയെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു. യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (ഇബിയു) ദീർഘകാല അംഗമെന്ന നിലയിൽ ഇസ്രായേൽ യൂറോവിഷനിൽ പങ്കെടുത്തിട്ടുണ്ട്. ജൂലൈയിൽ നടന്ന ഒരു യോഗത്തിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെക്കുറിച്ച് നിരവധി ഇബിയു അംഗങ്ങൾ ആശങ്കകൾ ഉന്നയിച്ചതായി അയർലൻഡ് ആർടിഇ പറഞ്ഞു. “ഗാസയിൽ തുടർച്ചയായി നടക്കുന്നതും ഭയാനകവുമായ ജീവഹാനി കണക്കിലെടുക്കുമ്പോൾ അയർലൻഡിന്റെ പങ്കാളിത്തം നിരുത്തരവാദപരമാണെന്ന് ആർടിഇ കരുതുന്നു,” അയർലൻഡ് ആർടിഇ പ്രസ്താവനയിൽ പറഞ്ഞു. “മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകളും ആഴത്തിലുള്ള കാഴ്ചപ്പാടുകളും” ഇബിയു മനസ്സിലാക്കി.”യൂറോവിഷൻ ഗാനമത്സരവുമായി ബന്ധപ്പെട്ട പങ്കാളിത്തവും ഭൗമരാഷ്ട്രീയ…
അയർലൻഡിൽ മൂന്ന് കൗണ്ടികളിൽ കനത്ത മഴയും, ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി മെറ്റ് ഐറാൻ . മൂന്ന് കൗണ്ടികളിലും യെല്ലോ അലർട്ടും നിലവിലുണ്ട് .ഡൊണഗൽ, ലൈട്രിം, സ്ലിഗോ എന്നീ കൗണ്ടികളിൽ ഇന്നലെ രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. വെള്ളപ്പൊക്കം, യാത്രാ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.മറ്റിടങ്ങളിൽ, തണുപ്പും കാറ്റും വെയിലും ആയിരിക്കും. ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.13 മുതൽ 16 ഡിഗ്രി വരെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു, രാത്രിയിൽ 5 മുതൽ 10 ഡിഗ്രി വരെ താപനില താഴും .
കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരം ബയോ പാർക്കിന് സമീപമുള്ള തണ്ണീർത്തടത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒരു മാസത്തോളമായി പോലീസ് മൃതദേഹം തിരയുകയായിരുന്നു. വിജിലിന്റേതാണെന്ന് സംശയിക്കുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു . ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇതോടെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. വിജിലിനെ തണ്ണീർത്തടത്തിൽ കുഴിച്ചിട്ടതായി സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു . വിജിലിനെ കാണാതായ കേസിൽ എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ സംശയിച്ചെങ്കിലും കൂടുതൽ അന്വേഷണം എങ്ങും എത്തിയില്ല. സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശപ്രകാരം പുതുതായി എത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെ ആർ കേസ് ഏറ്റെടുത്തതോടെ അന്വേഷണത്തിൽ വഴിത്തിരിവായി. വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള…
ഗാസ : പാലസ്തീനെ തീർക്കാൻ ഒരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. E1 എന്നറിയപ്പെടുന്ന 12 ചതുരശ്ര കിലോമീറ്റർ വിസൃതിയുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇസ്രായേലിന് ഏറെക്കാലമായി ആഗ്രഹമുണ്ടെന്നും, അന്താരാഷ്ട്ര എതിർപ്പിനെ തുടർന്ന് പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു. ‘ ഈ സ്ഥലം ഞങ്ങളുടേതാണ് , പാലസ്തീൻ ഇനി ഉണ്ടാകില്ല ‘ എന്നാണ് എന്നാണ് ജറുസലേമിന്റെ കിഴക്കുള്ള ഇസ്രായേൽ കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു പ്രഖ്യാപിച്ചത്. . വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയുടേ ഒപ്പ് വയ്ക്കൽ ചടങ്ങിൽ സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ പാരമ്പര്യവും, ഭൂമിയും , സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, നഗരത്തിലെ ജനസംഖ്യ ഇരട്ടിയാകാൻ പോകുന്നുവെന്നും നെതന്യാഹു പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഖത്തറിലെ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് . ട്രമ്പിന്റെ പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ചേർന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം . ഹമാസ് നേതാവ് അൽ ഹയ്യയുടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
