അയർലൻഡിൽ മൂന്ന് കൗണ്ടികളിൽ കനത്ത മഴയും, ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി മെറ്റ് ഐറാൻ . മൂന്ന് കൗണ്ടികളിലും യെല്ലോ അലർട്ടും നിലവിലുണ്ട് .ഡൊണഗൽ, ലൈട്രിം, സ്ലിഗോ എന്നീ കൗണ്ടികളിൽ ഇന്നലെ രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു.
വെള്ളപ്പൊക്കം, യാത്രാ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.മറ്റിടങ്ങളിൽ, തണുപ്പും കാറ്റും വെയിലും ആയിരിക്കും. ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.13 മുതൽ 16 ഡിഗ്രി വരെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു, രാത്രിയിൽ 5 മുതൽ 10 ഡിഗ്രി വരെ താപനില താഴും .
Discussion about this post

