ഡബ്ലിന്‍ : ഡബ്ലിന്‍ മലയാളീസ് ഇന്‍ സൗത്ത് ഡബ്ലിന്റെയും സോഷ്യല്‍ സ്പേസ് അയർലൻഡിന്റേയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച നടക്കും.
രാവിലെ 11:30 മുതല്‍ വൈകുന്നേരം 5:30 വരെ കാബിന്റീലി സ്കൂള്‍ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം. സംസ്കാരം, പാരമ്പര്യം, ഒരുമ എന്നിവയാല്‍ സമ്പന്നമാകും ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു. കലാ-കായിക പരിപാടികളും, ഓണസദ്യയും, നൃത്തനൃത്തങ്ങളും ആഘോഷത്തിന് മാറ്റേകും
പരിപാടികളുടെ ഭാഗമാകാന്‍ . https://socialspaceire.ie/programmes/misd-onam-2025/ എന്ന് ലിങ്കിൽ രജിസ്റ്റർ ചെയ്യാം
Discussion about this post

