ലെറ്റര്‍ക്കെന്നി : യൂറോപ്യന്‍ യൂണിയന് നടപ്പില്‍ വരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക . കില്ലിബെഗ്സില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന് ഓഫ് ഫിഷ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍സ് വാര്‍ഷിക യോഗത്തിലാണ് മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ചാവിഷയമായത്.
മത്സ്യങ്ങളുടെ പരിശോധനയും സാമ്പിളിംഗ് രീതിയും അനാവശ്യമായി ചെലവ് കൂട്ടുന്നതിലൂടെ മത്സ്യങ്ങളുടെ വില ഉയരുമെന്നതാണ് ഭീഷണിയെന്ന് സംഘടന പ്രസിഡന്റായ എസ്ബന്‍ സ്വെര്‍ഡ്രപ്പ്-ജെന്സന് പറഞ്ഞു.
മത്സ്യബന്ധന മേഖലയിലെ കപ്പല്‍ ഉടമകളും ജീവനക്കാരും ആത്മവിശ്വാസം നഷ്ടപെട്ട അവസ്ഥയിലാണ് . തിയ നിയമങ്ങള്‍ ‘പ്രായോഗികമല്ല . പരിശോധനയും വെയിറ്റിങ്ങും ഇരട്ടിയാകുന്നത് അനാവശ്യമായ നടപടികള്‍ ഗണ്യമായ തോതില്‍ മത്സ്യവിലയും വര്‍ദ്ധിപ്പിക്കും. കില്ലിബെഗ്സിലെ മത്സ്യക്കുറവ് ഇതിനകം തന്നെ പ്രാദേശിക ബിസിനസ്സുകള്‍ക്ക് തിരിച്ചടിയായതായും അയര്‍ലൻഡിൽനിന്നുള്ള പ്രതിനിധികൾ പറയുന്നു.

