ലേഖകന്‍: Anu Nair

മലപ്പുറം : മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ പരാമർശം തള്ളി കെ ടി ജലീൽ. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നും, മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മതമൗലിക-വർഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി. നന്ദകുമാറിന്റെ പരാമർശം. ഇതിന് മറുപടിയായാണ് ‘ മലപ്പുറം മതേതരവാദികളുടെ പറുദീസയാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണ്. 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും ‘ ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് നന്ദകുമാർ ഇത്തരം വിവാദ പരാമർശം നടത്തിയത്. സിപിഎമ്മിന്റെ ജില്ലാതലത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോ​ഗം ചേർന്നത്. “മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം . സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി,…

Read More

ബിദാർ : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. ബിദാറിലെ ഭാൽകി താലൂക്കിലെ യാനകുര ഗ്രാമത്തിലെ വിശാൽ മൈത്രേയെയാണ് എൻ‌ഐ‌എ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അടുത്തിടെ ചിക്കബല്ലാപ്പൂരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശാലും പിടിയിലായത്.പിടിയിലായ യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുഎപിഎ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും, അവ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും എന്ന് ബീദർ എസ്പി പ്രദീപ് ഗുന്തി പറഞ്ഞു. ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള ഖതകചിഞ്ചോളിയിലുള്ള ഏഴ് പേർക്കെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. നിരോധിത ഭീകരവാദ സംഘടനകളിലെ അംഗങ്ങളുമായും അനധികൃത ആയുധക്കടത്തുകാരുമായും ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധം സ്ഥാപിച്ചും, അനധികൃത ആയുധങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും കടത്തുന്നതിനെക്കുറിച്ചും നിരന്തരം ആശയവിനിമയം നടത്തിയും ഇവർ…

Read More

അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് യുഎഇ ഉപപ്രധാനമന്ത്രി ഹംദാൻ ബിൻ മുഹമ്മദ്. മച്ചാർ നടത്തിയ പോരാട്ടത്തെ ഹംദാൻ പ്രശംസിച്ചു. “ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സന്ദർശിച്ച വേളയിൽ… മനുഷ്യജീവിതത്തോടുള്ള ഉയർന്ന ധൈര്യവും ഉത്തരവാദിത്തവും കരുതലും പ്രകടിപ്പിച്ച ഫ്ലൈദുബായ് പൈലറ്റ്. ഞങ്ങളിൽ നിന്നും, രാജ്യത്തിന്റെ നേതൃത്വത്തിൽ നിന്നും, അദ്ദേഹത്തിന് പൂർണ്ണമായ അഭിനന്ദനവും പ്രശംസയും ഉണ്ട്. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു… നമ്മുടെ രാജ്യത്തിന്റെ കഥയുടെ ഭാഗമാണ്… യുഎഇ നിലകൊള്ളുന്നതിന്റെ ഭാഗമാണ്… കാരുണ്യത്തിന്റെ രാഷ്ട്രം… സമാധാനത്തിന്റെ രാഷ്ട്രം… ജീവിതത്തിന്റെ രാഷ്ട്രം,” ഹംദാൻ എക്സിലെ പോസ്റ്റിൽ കുറിച്ചു. ഒപ്പം മച്ചാറിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. മച്ചാറിന് സ്നേഹചുംബനം നൽകുന്നതടക്കമുള്ള ചിത്രങ്ങൾ ഹംദാൻ പങ്ക് വച്ചിട്ടുണ്ട്. അതേസമയം, ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ച കേസിൽ പ്രതിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു . ഒമാൻ എയറിൽ മുമ്പ്…

Read More

കൊൽക്കത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ മമത ബാനർജി കാലിനേറ്റ പരിക്ക് വ്യാജമായി സൃഷ്ടിച്ചതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി . മമതയുടെ ഈ വ്യാജ പരിക്കിനെ പറ്റി സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിലെയും രാജ്നഗറിലെയും ഉപതിരഞ്ഞെടുപ്പുകൾ കാരണം പെരുമാറ്റച്ചട്ടം ഇപ്പോഴും പ്രാബല്യത്തിൽ ഉള്ളതിനാൽ ഒക്ടോബർ 9 ന് ശേഷം തന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. “2021 ൽ നന്ദിഗ്രാമിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജി കാലിന് പരിക്കേറ്റതായി കാണിച്ചു. എന്നാൽ മമതയ്ക്ക് ഒടിവോ സ്ഥാനഭ്രംശമോ ഉണ്ടായതായി തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഞങ്ങളുടെ പക്കലുണ്ട്. ഈ വിഷയത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിക്കും.” സുവേന്ദു അധികാരി പറഞ്ഞു. അതേസമയം, ടിഎംസി എംഎൽഎ കുനാൽ ഘോഷ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. നിലവിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായതിനാൽ അദ്ദേഹത്തിന് ഏത് അവകാശവാദവും ഉന്നയിക്കാമെന്ന് കുനാൽ ഘോഷ് പറഞ്ഞു. “ഒടിവുണ്ടെങ്കിൽ മാത്രമേ…

Read More

കൊച്ചി : ഫ്ലൈ ദുബായ് വിഷയത്തിൽ രാഷ്ട്രീയക്കാർ പ്രതികരിക്കാത്തത് വോട്ട് ബാങ്കിനെ പിണക്കേണ്ട എന്ന് കരുതിയാകുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. എന്നാൽ കേരളത്തിലെ പ്രമുഖ നടീ നടന്മാരോ , സംവിധായകരോ, മറ്റു സാംസ്കാരിക നായകന്മാരോ ഇതുവരെ ഇത്രയും സീരിയസ് ആയ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം…. ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണ് (30 വയസ്സ് ) തീവ്രവാദ ആക്രമണം നടത്തിയ പൈലറ്റെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. അമ്മയിൽ നിന്നാണത്രെ കൂടുതൽ തീവ്രവാദ ആശയങ്ങൾ ഇങ്ങേർക്ക് പകർന്നു കിട്ടിയത്. സയൻസ് നന്നായി പഠിച്ചു, ഉന്നത വിജയം നേടി, ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തു. പക്ഷേ തീവ്രവാദ നിലപാടുകളിലുള്ള ആശങ്കകൾ കാരണം ഹമാം അൽ ഹമ്മാമിയെ ഫ്ളൈറ്റ് ട്രെയിനിംഗിൽ നിന്ന് 2024 ലിൽ ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നത്രേ.. പക്ഷേ മാപ്പ് എഴുതി…

Read More

ന്യൂഡൽഹി ; ദുബായ്-ടെൽ അവീവ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ ധീരതയെ പ്രശംസിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് . പൈലറ്റിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയം വ്യോമയാന മേഖലയിലുള്ള മറ്റുള്ളവർക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹം ചെയ്തത് അസാധാരണമായ ധീരതയാണ്. മികച്ച ശാരീരികവും മാനസികവുമായ ദൃഢനിശ്ചയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതൊരു പാഠമാണ്. “ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കവേ എയർ ചീഫ് മാർഷൽ എ.പി. സിംഗ് പറഞ്ഞു. വ്യക്തിപരമായ ധീരത എന്നതിലുപരി വ്യോമയാന വിദഗ്ധർക്ക് ഒരു പാഠം എന്ന നിലയിലാണ് എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്; അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയത്തെ അദ്ദേഹം പ്രത്യേകം എടുത്തു കാട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് വീഡിയോ കോളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച മച്ചാർ ആക്രമണ സമയത്തെ കാര്യങ്ങൾ വിവരിച്ചിരുന്നു .…

Read More

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.രണ്ട് പോലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ്, കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനുകളിലാണ് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 223 പ്രകാരമാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. എഫ്‌ഐആറുകളിൽ ഒരു വ്യക്തിയെയോ സംഘടനയെയോ പ്രതി ചേർത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതും, പങ്കെടുത്തതുമായ സംഘടനകളെയും സംഘാടകരെയും എഫ്‌ഐആറുകളിൽ പരാമർശിക്കുന്നുണ്ട്. പ്രതിഷേധത്തിന് മുമ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിന്റെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊതു സുരക്ഷ, ക്രമസമാധാനം, ഗതാഗത സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനാണ് നിരോധനാജ്ഞ ഉത്തരവ് നടപ്പിലാക്കിയതെന്ന് അവർ പറഞ്ഞു.എന്നാൽ പ്രതിഷേധക്കാർ ഈ ഉത്തരവുകൾ ലംഘിച്ചു . പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ഡൽഹിയുടെ പല ഭാഗങ്ങളിലും…

Read More

കൊല്ലം ; ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് കീറിയ സംഭവം അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് അക്ബർ ഷാ. താൻ എസ്എഫ്‍ഐ, ഡിവൈഎഫ്ഐ മുൻ പ്രവർത്തകനായിരുന്നെന്നും നുഴഞ്ഞു കയറിയതല്ലെന്നും അക്ബർ ഷാ പറഞ്ഞു. ‘‘ഇപ്പോൾ വാർത്തയിലും സോഷ്യൽ മീഡിയയിലും ഞാനാണ് താരം. താരം ആകണമെന്നു വിചാരിച്ചു ചെയ്തതല്ല ഇത് . കോടിയേരിയുടെ ഫ്ലെക്സ് ആണെന്ന് വിചാരിച്ചില്ല. കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്നു കരുതിയാണ് കീറിയത്. പാർട്ടിക്കാർ ഞാൻ എസ്എഫ്ഐക്കാരൻ അല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും പറയുന്നു അങ്ങനെയല്ല. ഞാൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. മൂന്നു വർഷം മുൻപ് ജോലി കിട്ടി വിദേശത്തേക്ക് പോയതാണ് . ഇപ്പോൾ ലീവിന് വന്നതാണ്. കഴിഞ്ഞ ദിവസം ചിന്നക്കടയിലെ എസ്എഫ്ഐയുടെ പ്രകടനം കണ്ട് അതിനൊപ്പം ചേരുകയായിരുന്നു. അല്ലാതെ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടതല്ല. പറ്റിയതു തെറ്റാണ്. ദയവു ചെയ്ത് എല്ലാവരും എന്നോടു ക്ഷമിക്കണം’’– അക്ബർ ഷാ പറ‍ഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തിൽ ചിന്നക്കടയിൽ സ്ഥാപിച്ച ഫ്ലെക്സ് ആണ് അക്ബർ ഷാ കീറിയത്. എന്നാൽ എസ്എഫ്ഐ മാർച്ചിനിടെ…

Read More

ന്യൂഡൽഹി ; ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്‌പിറ്റിനുള്ളിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . 29-കാരനായ ഹമ്മാമിയുടെ മുൻകാല ഔദ്യോഗിക ജീവിതവും , സോഷ്യൽ മീഡിയയിലെ ഇടപെടലുകളും തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിലെ ഭാര്യയിൽ നിന്ന് താൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഹമാം അൽ-ഹമ്മാമിക്ക് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നുവെന്നും, ഈ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി മുഖം മറയ്ക്കുന്ന വസ്ത്രമായ ‘നിഖാബ്’ ധരിക്കണമെന്നും , വിവാഹശേഷം ജോലി ഉപേക്ഷിക്കണമെന്നുമായിരുന്നു അൽ-ഹമ്മാമിയുടെ നിബന്ധന. ഇത്തരത്തിൽ മകന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അമ്മ ശ്രമിച്ചിരുന്നുവെങ്കിലും, ഈ നിബന്ധനകൾ മിക്ക കുടുംബങ്ങൾക്കും സ്വീകാര്യമായിരുന്നില്ല. യുഎഇയിൽ ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഒമാനി പൗരനാണ് അൽ-ഹമ്മാമി . ഏകദേശം ഏഴ് വർഷത്തോളം ഹമ്മാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു.2025 ജൂൺ മുതൽ 2026…

Read More

തിരുവനന്തപുരം ; കൗൺസിലർ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്. ശാസ്തമംഗലം കൗൺസിലറാണ് ശ്രീലേഖ. 30 നാണ് ഈ സ്ഥാനം സമർപ്പിച്ചിരിക്കുന്നത്. മേയർ വി വി രാജേഷിന് രാജിക്കത്ത് നൽകിയിട്ടുണ്ടെന്ന് പല ഗ്രൂപ്പുകളിലും ശ്രീലേഖ നൽകിയിട്ടുണ്ടെന്നാണ് സൂചന. ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച്ച രാജിക്കത്തിന്റെ കോപ്പി കൈമാറുമെന്നാണ് വിവരം. ആർ ശ്രീലേഖ ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് . അതുകൊണ്ട് തന്നെ രാജി വിവരം പാർട്ടിയിൽ ചർച്ച ചെയ്തിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരണം . ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമർപ്പിച്ചത്. രാജി കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങള്‍ കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.  പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും – വി.വി.രാജേഷ് വ്യക്തമാക്കി.

Read More