ന്യൂഡൽഹി : പാറ്റാ പാർട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി . കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ 13 ന് ജന്തർ മന്ദറിൽ അനുവാദമില്ലാതെ പ്രവേശിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയിലെടുത്തത് . കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് എസ്.ഇ.എം കോടതിയിൽ ഇരുവരെയും ഹാജരാക്കിയിരുന്നു. കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ ഹർജി പരിഗണിച്ച ശേഷമാണ് കോടതി ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.
പൊതുസമാധാനം തകർക്കാനും നിയമം ലംഘിക്കാനും ശ്രമിച്ചുവെന്നാരോപിച്ച് മുൻകരുതൽ നടപടിയായാണ് പാറ്റാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസിൽ സമാധാനം നിലനിർത്തണമെന്ന വ്യവസ്ഥയിൽ അവരുടെ കൂട്ടാളിയായ അജിങ്ക്യ ഷിൻഡെയെ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികൾക്കെതിരെ ഡൽഹി പോലീസ് നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ ചെയ്തു.

