ലേഖകന്‍: Anu Nair

ന്യൂഡൽഹി ; ദുബായ്-ടെൽ അവീവ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ ധീരതയെ പ്രശംസിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് . പൈലറ്റിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയം വ്യോമയാന മേഖലയിലുള്ള മറ്റുള്ളവർക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹം ചെയ്തത് അസാധാരണമായ ധീരതയാണ്. മികച്ച ശാരീരികവും മാനസികവുമായ ദൃഢനിശ്ചയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതൊരു പാഠമാണ്. “ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കവേ എയർ ചീഫ് മാർഷൽ എ.പി. സിംഗ് പറഞ്ഞു. വ്യക്തിപരമായ ധീരത എന്നതിലുപരി വ്യോമയാന വിദഗ്ധർക്ക് ഒരു പാഠം എന്ന നിലയിലാണ് എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്; അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയത്തെ അദ്ദേഹം പ്രത്യേകം എടുത്തു കാട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് വീഡിയോ കോളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച മച്ചാർ ആക്രമണ സമയത്തെ കാര്യങ്ങൾ വിവരിച്ചിരുന്നു .…

Read More

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.രണ്ട് പോലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ്, കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനുകളിലാണ് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 223 പ്രകാരമാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. എഫ്‌ഐആറുകളിൽ ഒരു വ്യക്തിയെയോ സംഘടനയെയോ പ്രതി ചേർത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതും, പങ്കെടുത്തതുമായ സംഘടനകളെയും സംഘാടകരെയും എഫ്‌ഐആറുകളിൽ പരാമർശിക്കുന്നുണ്ട്. പ്രതിഷേധത്തിന് മുമ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിന്റെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊതു സുരക്ഷ, ക്രമസമാധാനം, ഗതാഗത സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനാണ് നിരോധനാജ്ഞ ഉത്തരവ് നടപ്പിലാക്കിയതെന്ന് അവർ പറഞ്ഞു.എന്നാൽ പ്രതിഷേധക്കാർ ഈ ഉത്തരവുകൾ ലംഘിച്ചു . പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ഡൽഹിയുടെ പല ഭാഗങ്ങളിലും…

Read More

കൊല്ലം ; ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് കീറിയ സംഭവം അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് അക്ബർ ഷാ. താൻ എസ്എഫ്‍ഐ, ഡിവൈഎഫ്ഐ മുൻ പ്രവർത്തകനായിരുന്നെന്നും നുഴഞ്ഞു കയറിയതല്ലെന്നും അക്ബർ ഷാ പറഞ്ഞു. ‘‘ഇപ്പോൾ വാർത്തയിലും സോഷ്യൽ മീഡിയയിലും ഞാനാണ് താരം. താരം ആകണമെന്നു വിചാരിച്ചു ചെയ്തതല്ല ഇത് . കോടിയേരിയുടെ ഫ്ലെക്സ് ആണെന്ന് വിചാരിച്ചില്ല. കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്നു കരുതിയാണ് കീറിയത്. പാർട്ടിക്കാർ ഞാൻ എസ്എഫ്ഐക്കാരൻ അല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും പറയുന്നു അങ്ങനെയല്ല. ഞാൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. മൂന്നു വർഷം മുൻപ് ജോലി കിട്ടി വിദേശത്തേക്ക് പോയതാണ് . ഇപ്പോൾ ലീവിന് വന്നതാണ്. കഴിഞ്ഞ ദിവസം ചിന്നക്കടയിലെ എസ്എഫ്ഐയുടെ പ്രകടനം കണ്ട് അതിനൊപ്പം ചേരുകയായിരുന്നു. അല്ലാതെ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടതല്ല. പറ്റിയതു തെറ്റാണ്. ദയവു ചെയ്ത് എല്ലാവരും എന്നോടു ക്ഷമിക്കണം’’– അക്ബർ ഷാ പറ‍ഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തിൽ ചിന്നക്കടയിൽ സ്ഥാപിച്ച ഫ്ലെക്സ് ആണ് അക്ബർ ഷാ കീറിയത്. എന്നാൽ എസ്എഫ്ഐ മാർച്ചിനിടെ…

Read More

ന്യൂഡൽഹി ; ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്‌പിറ്റിനുള്ളിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . 29-കാരനായ ഹമ്മാമിയുടെ മുൻകാല ഔദ്യോഗിക ജീവിതവും , സോഷ്യൽ മീഡിയയിലെ ഇടപെടലുകളും തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിലെ ഭാര്യയിൽ നിന്ന് താൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഹമാം അൽ-ഹമ്മാമിക്ക് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നുവെന്നും, ഈ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി മുഖം മറയ്ക്കുന്ന വസ്ത്രമായ ‘നിഖാബ്’ ധരിക്കണമെന്നും , വിവാഹശേഷം ജോലി ഉപേക്ഷിക്കണമെന്നുമായിരുന്നു അൽ-ഹമ്മാമിയുടെ നിബന്ധന. ഇത്തരത്തിൽ മകന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അമ്മ ശ്രമിച്ചിരുന്നുവെങ്കിലും, ഈ നിബന്ധനകൾ മിക്ക കുടുംബങ്ങൾക്കും സ്വീകാര്യമായിരുന്നില്ല. യുഎഇയിൽ ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഒമാനി പൗരനാണ് അൽ-ഹമ്മാമി . ഏകദേശം ഏഴ് വർഷത്തോളം ഹമ്മാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു.2025 ജൂൺ മുതൽ 2026…

Read More

തിരുവനന്തപുരം ; കൗൺസിലർ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്. ശാസ്തമംഗലം കൗൺസിലറാണ് ശ്രീലേഖ. 30 നാണ് ഈ സ്ഥാനം സമർപ്പിച്ചിരിക്കുന്നത്. മേയർ വി വി രാജേഷിന് രാജിക്കത്ത് നൽകിയിട്ടുണ്ടെന്ന് പല ഗ്രൂപ്പുകളിലും ശ്രീലേഖ നൽകിയിട്ടുണ്ടെന്നാണ് സൂചന. ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച്ച രാജിക്കത്തിന്റെ കോപ്പി കൈമാറുമെന്നാണ് വിവരം. ആർ ശ്രീലേഖ ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് . അതുകൊണ്ട് തന്നെ രാജി വിവരം പാർട്ടിയിൽ ചർച്ച ചെയ്തിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരണം . ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമർപ്പിച്ചത്. രാജി കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങള്‍ കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.  പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും – വി.വി.രാജേഷ് വ്യക്തമാക്കി.

Read More

മുംബൈ: വിദ്യാർത്ഥിയായ സാഹിൽ വകോഡെയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾ ഐഐടി ബോംബെ പ്രൊഫസർ സൂര്യനാരായണൻ ഡൂല്ല നിഷേധിച്ചു. വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച് എടുത്ത മൊഴിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. പവായിയിലെ ഐഐടി ബോംബെ ക്യാമ്പസിൽ പത്ത് മണിക്കൂർ വരെ ഡൂല്ലയെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട് . വകോഡെയുമായി ഇടപഴകുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും മാത്രമാണ് താൻ പാലിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദ്യാർത്ഥിയുമായുള്ള ഇടപെടലുകളിൽ ജാതി അധിക്ഷേപമോ മോശം ഭാഷയോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഡൂല്ല, സ്ഥാപനത്തിന്റെ നടപടിക്രമങ്ങൾക്കനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നും വ്യക്തമാക്കി.കേസിൽ ചോദ്യം ചെയ്യപ്പെട്ട മറ്റുള്ളവരുടെ മൊഴികൾക്കും അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾക്കുമൊപ്പം ഡൂല്ലയുടെ മൊഴിയും ക്രൈം ബ്രാഞ്ച് പരിശോധിക്കും. ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന വകോഡെ സെപ്റ്റംബർ 18-നാണ് ആത്മഹത്യ ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ജാതി അധിഷ്ഠിതവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആരോപണവിധേയരിൽ…

Read More

ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നയതന്ത്ര നേട്ടം. വ്യാജ ഐഡന്റിറ്റിയും തുർക്കി പൗരത്വവും ഉപയോഗിച്ച് കഴിഞ്ഞ നവ്പ്രീത് സിംഗിനെ ഇന്ത്യൻ ഏജൻസികൾ കണ്ടെത്തി, യഥാർത്ഥ ഐഡന്റിറ്റി ഉറപ്പാക്കിയിരുന്നു. അതിന് ശേഷമാണ് തുർക്കി സിംഗിനെ ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ സിംഗ് വിചാരണ നേരിടുന്നുണ്ട്. നവ്പ്രീത് സിംഗ് നവാബ് വിരാക് എന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് തുർക്കി പൗരത്വം നേടിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവ ഇന്ത്യയിലേക്ക് കടത്തുന്നതിനു പിന്നിലും നവ്പ്രീത് സിംഗാണ്. ഇന്ത്യയിൽ എത്തിയ സിംഗിനെ മയക്കുമരുന്ന് കടത്തും മറ്റ് കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നവ്പ്രീത് സിംഗിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുർക്കിയിൽ നിന്ന്…

Read More

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ രണ്ട് നഴ്‌സുമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. . തായിഫ്-റാനിയ റോഡിൽ ഇന്നലെയായിരുന്നു അപകടം. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ അനച്ചേരി അഞ്ചാക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ . അപകടസമയത്ത് കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും സൗദി പൗരനായ ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തായിഫ് ഗവർണറേറ്റിലെ അൽ-ഗഫ, അൽ-അവൈല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഇവർ, അവധി ദിവസത്തിൽ ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റാനിയയിലേക്ക് പോയതായിരുന്നു. മൃതദേഹങ്ങൾ റാനിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എക്സ്പ്രസ്‌വേയിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

Read More

ന്യൂഡൽഹി ; പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥയാണെന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ബംഗാൾ സെക്രട്ടേറിയറ്റിനുള്ളിൽ കയറി മന്ത്രിയെ കണ്ട യുവതി പിടിയിൽ. അകങ്ഷ വിദ്യാർഥി (30) ആണ് പിടിയിലായത്. ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ. അജയ് കുമാർ പോഡ്ഡറയുമായാണ് ബുധനാഴ്ച്ച അകങ്ഷ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയ്ക്കിടെ മന്ത്രിക്കുണ്ടായ ചില സംശയങ്ങളാണ് യുവതിയെ കുറിച്ച് അന്വേഷിക്കാൻ കാരണമായത്. മന്ത്രി യുവതിയുടെ വിവരങ്ങൾ ചോദിക്കാൻ ആരംഭിച്ചതോടെ ഇവർ പെട്ടെന്നു സ്ഥലം വിട്ടു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് വിവരം പൊലീസിനു കൈമാറി. പിന്നാലെ നടന്ന അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ആരംഭിച്ചതായി മനസ്സിലാക്കി. ബംഗൾ പൊലീസ് ഡൽഹിയിലെ വീട്ടിലെത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Read More

കോട്ടയം ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഹെർണിയ സംബന്ധിച്ച അസുഖത്തിനായി ഇക്കഴിഞ്ഞ 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹസീനയ്ക്കു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 3–ാം ദിവസം ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ മൂലമാണ് പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഹസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27 ന് വീണും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു .

Read More