ന്യൂഡൽഹി ; ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്പിറ്റിനുള്ളിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . 29-കാരനായ ഹമ്മാമിയുടെ മുൻകാല ഔദ്യോഗിക ജീവിതവും , സോഷ്യൽ മീഡിയയിലെ ഇടപെടലുകളും തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
ഭാവിയിലെ ഭാര്യയിൽ നിന്ന് താൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഹമാം അൽ-ഹമ്മാമിക്ക് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നുവെന്നും, ഈ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി മുഖം മറയ്ക്കുന്ന വസ്ത്രമായ ‘നിഖാബ്’ ധരിക്കണമെന്നും , വിവാഹശേഷം ജോലി ഉപേക്ഷിക്കണമെന്നുമായിരുന്നു അൽ-ഹമ്മാമിയുടെ നിബന്ധന. ഇത്തരത്തിൽ മകന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അമ്മ ശ്രമിച്ചിരുന്നുവെങ്കിലും, ഈ നിബന്ധനകൾ മിക്ക കുടുംബങ്ങൾക്കും സ്വീകാര്യമായിരുന്നില്ല.
യുഎഇയിൽ ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഒമാനി പൗരനാണ് അൽ-ഹമ്മാമി . ഏകദേശം ഏഴ് വർഷത്തോളം ഹമ്മാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു.2025 ജൂൺ മുതൽ 2026 ജനുവരി വരെ റോയൽ എയർ മൊറോക്കോയിൽ ജോലി ചെയ്തിരുന്നു. ഏവിയേഷൻ മാനേജ്മെൻ്റിൽ മൂന്ന് വർഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കി 2023-ലാണ് ഹമ്മാമി ബിരുദം നേടിയത്.

