ഡബ്ലിൻ: 14 കാരന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഡൺട്രം സ്വദേശിയായ അരോൺ ഗോർമനെ കാണാതെ ആയത്.
5 അടി 9 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരം. ചുവന്ന തലമുടിയും നീല നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ഹുഡിയും ട്രാക്ക്സ്യൂട്ടുമാണ് ധരിച്ചിട്ടുള്ളത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ Dundrum Garda Station- (01) 6665600, Garda Confidential Line- 1800 666 111 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.
Discussion about this post

