ഡൗൺ; കൗണ്ടി ഡൗണിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി മില്ലിസ്ലെയിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പബ്ബിന് പുറത്ത് ആയിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 11.5 ഓടെ ആയിരുന്നു സംഭവം. കാറുമായി എത്തിയ പ്രതി ആൾക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. പ്രതിയ്ക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.
Discussion about this post

