കോർക്ക്: കോർക്ക് സിറ്റിയിൽ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 33,480 യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനും മൂന്ന് കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്.
ബുധനാഴ്ച ആയിരുന്നു വ്യാപക പരിശോധന. നാല് മണിയോടെ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 12,680 യൂറോയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ 20,800 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റിലായ നാല് പേരെ കോർക്ക് സിറ്റിയിലെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ് )1996 ആക്ടിലെ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്.
Discussion about this post

