കോട്ടയം: എംസി റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു (45) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇരിട്ടിയിൽ നിന്നുള്ള യാത്രക്കാരുമായി പോയ ബസ്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു . ആകെ 49 യാത്രക്കാരുണ്ടായിരുന്നു, ഇതിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post

