കൊല്ലം: നഗരത്തിലെ കോൺവെന്റിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ സിസ്റ്റർ മേരി സ്കോളാസ്റ്റിക്ക (33) ആണ് ജീവനൊടുക്കിയത് . തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി കൊല്ലത്തെ കോൺവെന്റിലെ അന്തേവാസിയാണ് ഇവർ. ബന്ധുക്കൾ അടുത്തിടെ കോൺവെന്റിൽ ഇവരെ സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആത്മഹത്യാക്കുറിപ്പിൽ അവർ വിഷാദാവസ്ഥയിലായിരുന്നുവെന്ന് സൂചനയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

