ഡബ്ലിൻ: സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ അതീവ സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയണിൽ വിന്യസിച്ചിരിക്കുന്നത്. അതേസമയം സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ ആകും ഡബ്ലിനിൽ നടക്കുക.
വൻ ജനക്കൂട്ടം തന്നെ നഗരത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

