കിൽഡെയർ: ഡാർട്ട് സർവ്വീസുകൾ കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്ക് വ്യാപിപ്പിക്കും. ഐറിഷ് റെയിൽ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് സർവ്വീസുകൾ വ്യാപിപ്പിക്കുന്നത്. നഗരത്തിൽ പുതിയ ഡിപ്പോ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ അധികൃതർ. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ചു.
2031 മുതൽ പുതിയ ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. 750 വണ്ടികൾ ഉൾക്കൊള്ളാൻ പാകത്തിൽ ആയിരിക്കും ഇതിന്റെ നിർമ്മാണം. പദ്ധതിയുടെ ഭാഗമായി കിൽകോക്ക് സ്റ്റേഷൻ നവീകരിക്കും. പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കുകയും മെയ്നൂത്തിലേക്കുള്ള സർവ്വീസിനായി പുതിയ പാതയും നിർമ്മിക്കും.
Discussion about this post

