ഡബ്ലിൻ: അയർലൻഡിലെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് ആയുസ് ഇനി ദിവസങ്ങൾ മാത്രം. ഫിൻഗ്ലാസ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശനിയാഴ്ച (മാർച്ച് 21) തുടക്കമാകും. മാർച്ച് 29 നാണ് ഗ്രാൻഡ് ഫിനാലെ നടക്കുക.
ടൈറ്റൻസ്, സ്ട്രൈക്കേഴ്സ്, വൈക്കിംഗ്സ് എന്നീ മൂന്ന് ടീമുകളാണ് ആവേശപ്പോരാട്ടത്തിന്റെ ഭാഗമാകുന്നത്. 21, 22, 28 തിയതികളിൽ മത്സരങ്ങൾ നടക്കും. ഓരോ ടീമും മറ്റ് രണ്ട് ടീമുകളായിട്ടാണ് മത്സരിക്കുക.
Discussion about this post

