ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ക്ലോൺമെൽ റോഡിൽ ആയിരുന്നു സംഭവം. രാത്രി നടന്ന് പോകുകയായിരുന്ന യുവാവിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

