ന്യൂഡൽഹി: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കി. ആദ്യ പട്ടികയിൽ ഏഴ് വനിതാ സ്ഥാനാർത്ഥികളെയും പാർട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനും നിലവിലെ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പട്ടികയിൽ ഇടം നേടി.
സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള സീറ്റായ നേമത്ത് നിന്നാണ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത്. കെ സുരേന്ദ്രൻ വീണ്ടും മഞ്ചേശ്വരത്ത് നിന്ന് ഭാഗ്യം പരീക്ഷിക്കും. ശോഭാ സുരേന്ദ്രൻ ഈ തെരഞ്ഞെടുപ്പിൽ പാലക്കാട്ടുനിന്നാണ് മത്സരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവും കെ കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാൽ തൃശ്ശൂരിലും ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ശ്രീലേഖ വട്ടിയൂർക്കാവിലും മത്സരിക്കും.
മഞ്ചേശ്വരം – കെ സുരേന്ദ്രൻ
ഉദുമ – മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് – ബൽരാജ് എം
പയ്യന്നൂർ – എ പി ഗംഗാധരൻ
അഴീക്കോട് – കെ കെ വിനോദ് കുമാർ
കണ്ണൂർ – സി രഘുനാഥ്
മാനന്തവാടി – പി ശ്യാം രാജ്
സുൽത്താൻ ബത്തേരി – കവിത എ എസ്
വടകര – അഡ്വ. കെ ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി പി വിപിൻ ചന്ദ്രൻ
കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണ
പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
ബാലുശ്ശേരി – സി പി സതീശൻ
എലത്തൂർ – ടി ദേവദാസ്
കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി റനീഷ്
ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
കുന്നമംഗലം – വി കെ സജീവൻ
ഷൊർണൂർ – ശങ്കു ടി ദാസ്
ഒറ്റപ്പാലം – മേജർ രവി
മലമ്പുഴ – സി കൃഷ്ണകുമാർ
പാലക്കാട് – ശോഭ സുരേന്ദ്രൻ
ചേലക്കര – കെ ബാലകൃഷ്ണൻ
മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
തൃശൂർ – പത്മജ വേണുഗോപാൽ
ഇരിങ്ങാലക്കുട – സന്തോഷ് ചെറക്കുളം
ദേവികുളം – എസ് രാജേന്ദ്രൻ
പാലാ – ഷോൺ ജോർജ്
വൈക്കം – കെ അജിത്ത്
കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
പൂഞ്ഞാർ – പി.സി.ജോർജ്
അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ
ഹരിപ്പാട് – സന്ദീപ് വാചസ്പതി
ചെങ്ങന്നൂർ – എം.വി.ഗോപകുമാർ
തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്
കരുനാഗപ്പള്ളി – വി.എസ്.ജിതിൻ ദേവ്
കുന്നത്തൂർ – രാജി പ്രസാദ്
കൊട്ടാരക്കര – ആർ.രശ്മി
ചാത്തന്നൂർ – ബി.ബി.ഗോപകുമാർ
ആറ്റിങ്ങൽ – അഡ്വ. പി.സുധീർ
നെടുമങ്ങാട് – യുവരാജ് ഗോകുൽ
കഴക്കൂട്ടം – വി.മുരളീധരൻ
വട്ടിയൂർക്കാവ് – ആർ.ശ്രീലേഖ
നേമം – രാജീവ് ചന്ദ്രശേഖർ
പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ
കാട്ടാക്കട – പി.കെ.കൃഷ്ണദാസ്

