ഡബ്ലിൻ: ഐറിഷ് മലയാളി സാൻജോ സുനിലിന്റെ മരണത്തിന് പിന്നാലെ ഗോ ഫണ്ട് വഴി സമാഹരിച്ച ധനസഹായം ഭാര്യയ്ക്ക് നൽകരുതെന്ന് ആവശ്യം. അയർലൻഡ് മലയാളി കൂട്ടായ്മയാണ് തുക ഭാര്യ ലീഷ്മയ്ക്ക് നൽകരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗോ ഫണ്ട് കൺട്രി മാനേജർക്ക് പരാതി നൽകി.
21 ലക്ഷം രൂപയോളമാണ് ഇതുവരെ സമാഹരിച്ചത്. ലീഷ്മയാണ് നോമിനി. എന്നാൽ സാൻജോയുടെ മരണത്തിൽ ലീഷ്മയ്ക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കേ തുക നൽകരുതെന്നാണ് ആവശ്യം. ഗോഫണ്ടിന് പുറമേ മറ്റ് കൂട്ടായ്മകൾ വഴിയും ധനസമാഹരണം നടന്നിട്ടുണ്ട്.
Discussion about this post

