ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രി പരിസരത്ത് കാറിനുള്ളിൽ യുവതിയുടെ മൃതദേഹം. ഞായറാഴ്ച ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. എമർജൻസി വിഭാഗത്തിന് മുൻപിലുള്ള കാർ പാർക്കിംഗ് മേഖലയിൽ നിർത്തിയിട്ട കാറിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി ജീവനക്കാർ കാറിനടുത്തേയ്ക്ക് പോകുകയായിരുന്നു. സ്ത്രീയുടെ മരണ കാരണം വ്യക്തമല്ല. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിവരം.
Discussion about this post

