ഡബ്ലിൻ: ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേസ്. വെള്ളിയാഴ്ച മുതൽ ഡബ്ലിനിലേക്ക് സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യം ഐറിഷ് വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റി സ്ഥിരീകരിച്ചിട്ടുണ്ട്.
ദോഹയിൽ നിന്നുള്ള വിമാന സർവ്വീസുകൾ ആയിരിക്കും പുനരാരംഭിക്കുക. ആഴ്ചയിൽ നേരിട്ട് നാല് സർവ്വീസുകൾ ഉണ്ടായിരിക്കും. ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റിൽ നിന്നും ഐറിഷ് പൗരന്മാർക്ക് വിമാന ടിക്കറ്റുകൾ വാങ്ങാമെന്ന് മക്കെന്റി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ മാസം 28 മുതലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.
Discussion about this post

