മൊനാഘൻ: കൗണ്ടി മൊനാഘനിലെ ലഹരി വേട്ടയിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 53 വയസ്സുള്ള അരുണാസ് റാസിലയ്ക്കെതിരെയാണ് കേസ് എടുത്തത്. അഞ്ച് മില്യൺ യൂറോയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് നടപടി. ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കാകിക്മാക്രോസിലെ ഹൈഫീൽഡിലാണ് അരുണാസ് റാസില താമസിക്കുന്നത്. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു റാസിലയെ ബാലിലോഗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. കൊക്കെയ്ൻ കൈവശം വച്ചതിന് ആയിരുന്നു അറസ്റ്റ്.
Discussion about this post

