മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടുത്തം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ് . ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സമീപ വീടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും തീ പടരുന്നത് തടയാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്
തീ പടരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും തീ അണയ്ക്കാൻ ആദ്യമെത്തുകയും ചെയ്തത് . റബ്ബർ ഫാക്ടറിയിലാണ് തീ പടർന്നതെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് തീ പല ഭാഗങ്ങളിലേക്കും പടർന്നു, ഇരുവശത്തുനിന്നും അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമിച്ചുവരികയാണ്.

