ഗാൽവേ: ഗാൽവേയിലെ റോഡ് അപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
രാത്രി 8.15 ന് റൂഔൺ മേഖലയിൽ ആയിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 80 കാരിയുടെ മൃതദേഹം പോർട്ടിയൻകുല യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അയർലൻഡിൽ ഇന്നലെ വാഹനാപകടങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്.
Discussion about this post

