ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ വയോധികന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 62 കാരന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. വയോധികന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഡബ്ലിൻ സ്വദേശിയായ റോമാൽദാസ് സ്റ്റുഗ്ലിസിനെ ആണ് കാണാതെ ആയത്. ഫെബ്രുവരി 15 ന് ക്ലോണിയിൽ ആയിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു.
Discussion about this post

