മലപ്പുറം: നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനി ഷൈമ സിനിവർ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്ന വൈകിട്ട അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത് . മൂന്ന് ദിവസം മുൻപാണ് ഷൈമയുടെ വിവാഹം നടന്നത് . ഷൈമയ്ക്ക് വിവാഹത്തിൽ താല്പര്യമുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്.
അതിനിടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപത്കരമെന്നാണ് അറിയുന്നത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യമുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post