തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് മോശമായി പെരുമാറിയതായി ചലച്ചിത്ര പ്രവർത്തക . പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞു മുഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂറി അംഗമായ സിനിമാ പ്രവർത്തകയാണ് പരാതിക്കാരി. ജൂറി ചെയർമാൻ കുഞ്ഞ് മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്കും കത്തെഴുതി.
പരാതി പ്രകാരം, ഇടതുപക്ഷ അനുഭാവിയായ സംവിധായകൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ പ്രദർശനം പൂർത്തിയാക്കിയ ശേഷം ഹോട്ടലിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് പറയുന്നത്. ഡിസംബർ 13 ന് ആരംഭിക്കാൻ പോകുന്ന 30-ാമത് ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യ ആഴ്ചയിലാണ് സംഭവം . അതേസമയം, പരാതിക്കാരി തന്റെ സമീപനത്തെ തെറ്റിദ്ധരിച്ചിരിക്കാമെന്ന് പറഞ്ഞ് കുഞ്ഞു മുഹമ്മദ് ആരോപണങ്ങൾ നിഷേധിച്ചു. ആവശ്യമെങ്കിൽ ക്ഷമ ചോദിക്കുമെന്നും സംവിധായകൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി കന്റോൺമെന്റ് സ്റ്റേഷന് കൈമാറി. പോലീസ് ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

