പുരാതനവും ചരിത്രപരവുമായ പല വസ്തുക്കളും കോടികൾക്ക് ലേലത്തിൽ വിറ്റഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യ പല്ലിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സത്യമാണ് ഗിന്നസ് ലോക റേക്കോഡ് നേടിയ ഈ പല്ല് ഒരു ബുദ്ധിരാക്ഷസന്റേതാണ്.
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ ആരെന്ന് ചോദിച്ചാൽ മനസ്സിൽ വരുന്ന പേര് സർ ഐസക് ന്യൂട്ടൺ എന്നാണ്. ആ ആപ്പിളിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കഥ ഒരിക്കലും മറക്കാനുമാവില്ല. 1726-ൽ ന്യൂട്ടൺ മരിച്ചു. 1816-ൽ, സർ ഐസക് ന്യൂട്ടൻ്റെ പല്ലുകളിലൊന്ന് ലണ്ടനിൽ 3,633 യുഎസ് ഡോളറിന് വിറ്റു, അത് ഇന്ന് 35,700 യുഎസ് ഡോളറിന് (ഏകദേശം 30 ലക്ഷം രൂപ) തുല്യമാണ്.
ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ പല്ലായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇത് ഔദ്യോഗികമായി അംഗീകരിച്ചു. ഈ പല്ല് മുത്ത് പോലെ മോതിരത്തിൽ സ്ഥാപിച്ചിരിക്കുന്നു, നിലവിൽ ഇതുമായി ബന്ധപ്പെട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്.