ലക്നൗ : സംഭാൽ കലാപം പുനരന്വേഷിക്കാൻ തീരുമാനിച്ച് യുപി സർക്കാർ . 1978-ൽ നടന്ന കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗി ആദിത്യനാഥ് സർക്കാർ തേടി. 47 വർഷങ്ങൾക്ക് മുമ്പ്, മാർച്ച് 29 നാണ് കലാപം ആരംഭിച്ചത്. 184 പേർ കൊല്ലപ്പെട്ടു. ഏകദേശം 30 ദിവസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന് നേതൃത്വം നൽകാൻ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. 1978 ലെ കലാപത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് അതിൽ പറയുന്നു.
2025 ജനുവരി 8 ന് മൊറാദാബാദ് കമ്മീഷണർ ആഞ്ജനേയ സിംഗ്, ഈ കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ സാംഭാൽ ജില്ലാ മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയയോട് ആവശ്യപ്പെട്ടു. ആഞ്ജനേയ സിംഗ് ഇതുമായി ബന്ധപ്പെട്ട് യോഗവും വിളിച്ചിട്ടുണ്ട്.