ഡബ്ലിൻ: ചാരിറ്റി സംഘടനയായ പിയറ്റ ഹൗസിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡാർക്കനസ്സ് ഇന്റു ലൈറ്റ് വാക്കിൽ വൻ ജനപങ്കാളിത്തം. അയർലന്റിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് പേർ പങ്കുകൊണ്ടു. ശനിയാഴ്ച പുലർച്ചെയായിരുന്നു പരിപാടി.
രാജ്യത്തിന്റെ 200 ഓളം പ്രദേശങ്ങളിലാണ് പരിപാടി നടന്നത്. രാവിലെ 4.15 ന് ആരംഭിച്ച പരിപാടിയിൽ 5 കിലോ മീറ്റർ ദൂരമുള്ള നടത്തത്തിലാണ് ആളുകൾ പങ്കാളികളായത്. ആത്മഹത്യാശ്രമത്താലോ മറ്റ് ദേഹോപദ്രവത്താലോ ബാധിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് നടത്തം സംഘടിപ്പിച്ചത്. കൗണ്ടി ഡബ്ലിനിലെ ലുകാനിലാണ് പിയറ്റ ഹൗസ് സ്ഥിതി ചെയ്യുന്നത്.
Discussion about this post

