കോർക്ക്: കോർക്കിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോർക്കിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
18 പശുക്കളെ ആയിരുന്നു 30 വയസ്സുകാരൻ മോഷ്ടിച്ചത്. ഈ പശുക്കളെ കണ്ടെത്തിയിട്ടുണ്ട്. നവംബർ 24 തിങ്കളാഴ്ച രാത്രിയിൽ സ്കിബ്ബെറീനിലെ ലേക്ക്ലാൻഡ്സ് പ്രദേശത്തെ ഫാമിൽ നിന്നായിരുന്നു കന്നുകാലികൾ മോഷണം പോയത്.
Discussion about this post

