ഡബ്ലിൻ: ഡബ്ലിനിലും വെക്സ്ഫോർഡിലും വൻ ലഹരി വേട്ട. 7.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെക്സ്ഫോർഡിലെ ഗോറിയിലും ഡബ്ലിനിലെ ഷാങ്കിലിലും ആയിരുന്നു പരിശോധന. ഏകദേശം 104 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 7,280,000 യൂറോ വിലവരും. 47,000 യൂറോ പണവും നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊക്കെയ്ൻ ശേഖരം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
Discussion about this post

