ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വിശ്രമ കേന്ദ്രത്തിൽ 50 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കോറൽ ലെഷർ സെന്ററിൽ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
രാത്രി 10.30 ഓടെയാണ് ലെഷർ സെന്ററിൽ നിന്നും അടിയന്തിര സേവനങ്ങൾക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ പോലീസും ആംബുലൻസും എത്തുകയായിരുന്നു. തുടർന്ന് അവശനിലയിൽ കണ്ട അദ്ദേഹത്തെ മുള്ളിംഗറിലെ മിഡ്ലാൻഡ്സ് റീജിയണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post

