ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ അയർലൻഡ് സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവത്തിൽ പങ്കില്ലെന്ന് റഷ്യൻ എംബസി. സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന തരത്തിൽ പ്രചാരണം ഉയർന്നതിന് പിന്നാലെയാണ് എംബസിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചു.
‘ നിലവിൽ പ്രചരിക്കുന്നത് വെറും കിംവദന്തികളും നുണ പ്രചാരണവും മാത്രമാണ്. സംഭവത്തിൽ റഷ്യൻ ഇടപെടൽ ഇല്ല. അത്തരത്തിൽ ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി എതിർക്കുന്നു. പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവും ഇല്ല’- റഷ്യൻ എംബസി വ്യക്തമാക്കി.
Discussion about this post

