ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിനെ തുടർന്ന് അയർലൻഡിൽ വിമാനങ്ങൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനക്കമ്പനികളുടെ നടപടി. എമറാൾഡ് എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 42 വിമാനങ്ങൾ ഇതിനോടകം തന്നെ റദ്ദാക്കി. കോർക്കിൽ നാല് വിമാനങ്ങൾ റദ്ദാക്കുകയും ഒരു വിമാനം വഴി തിരിച്ചുവിടുകയും ചെയ്തു. ഷാനൻ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി. ഒരു വിമാനം റദ്ദാക്കി. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post

