ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്കൂളുകൾ അടച്ചു. നിരവധി പ്രൈമറി, സെക്കൻഡറി സ്കൂളുകളാണ് അടച്ചത്. ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അയർലൻഡ്.
സ്കൂൾ മാനേജ്മെന്റുകളാണ് സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. സ്ലൈഗോ, ഗാൽവേ, ഡൊണഗൽ തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ അടച്ചുപൂട്ടി. മായോ കോളേജ് ഓഫ് ഫർദർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗും ഇന്ന് അടച്ചിടും.
Discussion about this post

