ഡബ്ലിൻ: ഫോക്സ്റോക്കിൽ കാറിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. ഫോക്സ്റോക്കിലെ എൻ 11 ൽ ആയിരുന്നു അപകടം ഉണ്ടായത്.
പ്രദേശത്ത് കൂടി നടന്ന് നീങ്ങുകയായിരുന്നു 70 കാരൻ. ഇതിനിടെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ അദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ 70 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 70 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

